ന്യൂയോർക്: വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോൺ ധരിക്കാതെ ഓഡിയോ/വീഡിയോ ഉള്ളടക്കങ്ങൾ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയുമായി യുണൈറ്റഡ് എയർലൈൻസ്.
ഹെഡ്‌ഫോൺ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കാനും ഭാവിയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് സ്ഥിരമായോ താൽക്കാലികമായോ വിലക്കാനും അധികൃതർക്ക് അധികാരം നൽകുന്ന രീതിയിൽ കമ്പനി തങ്ങളുടെ യാത്രാ കരാറിൽ മാറ്റം വരുത്തി.
ഫെബ്രുവരി 27നാണ് ഈ പുതിയ നയം പ്രാബല്യത്തിൽ വന്നതെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു. വിമാനങ്ങളിൽ സ്റ്റാർലിങ്ക് വൈഫൈ സേവനം വിപുലീകരിച്ച സാഹചര്യത്തിലാണ് നിയമം കൂടുതൽ കർശനമാക്കിയത്.
കൈവശം ഹെഡ്‌ഫോൺ ഇല്ലാത്തവർക്ക് വിമാനത്തിൽ ലഭ്യമാണെങ്കിൽ സൗജന്യ ഇയർബഡുകൾ നൽകുമെന്നും എയർലൈൻസ് അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വരുമാന പ്രതിസന്ധി: ആഡംബര വീടുകൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ ന്യൂയോർക്ക് ഗവർണർ
ക്യൂബയിൽ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു: പെന്റഗൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്
എപ്സ്റ്റൈൻ ദൃശ്യങ്ങൾ പുറത്ത്: 2,000 വീഡിയോകൾ വെളിപ്പെടുത്തുന്നത് എന്ത്?
ലോകകപ്പ് ഗതാഗതച്ചെലവ് ഫിഫ വഹിക്കണം; കടുത്ത നിലപാടുമായി ന്യൂജേഴ്സി ഗവർണർ