മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ 200 കോടിയുടെ സി.എസ്.ആർ പദ്ധതികൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു

MARCH 27, 2026, 2:00 PM

Piyush Goyal - India Union Minister of Commerce and Industry, M P Ahammad – Chairman, Malabar Group, Asher O - Managing Director - India Operations, Malabar Gold & Diamonds, Kirit Bhansali – Chairman, GJEPC at the unveiling of Malabar Gold & Diamonds' CSR initiative for FY 2026 -27 along with other respected dignitaries and scholarship recipients.


കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയിൽ ജ്വല്ലറി ഗ്രൂപ്പും റെസ്പോൺസിബിൾ ജ്വല്ലറിയുമായ മലബാർ ഗോൾഡ് & ഡയമണ്ട്സ് 2026-27 സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയുടെ സി.എസ്.ആർ പദ്ധതികൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ  അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

മലബാർ ഗോൾഡ് & ഡയമണ്ട്സ് ദേശീയ തലത്തിൽ ഈ വർഷം 33,000 പെൺകുട്ടികൾക്കായി നൽകുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ത്യാ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ അഷർ ഒ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ നിഷാദ് എ.കെ, അബ്ദുള്ള ഇബ്രാഹിം, 'പ്രതം' സി.ഇ.ഒ രുക്മിണി ബാനർജി, 'തണൽ' ചെയർമാൻ ഡോ. ഇദ്രിസ് തുടങ്ങിയവർ പങ്കെടുത്തു.

vachakam
vachakam
vachakam

'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള പരിപാടികളിലൂടെ ഇന്ത്യയുടെ പെൺമക്കളെ ശാക്തീകരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനവുമായി മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

'മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ സി.എസ്.ആർ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണത്തിലാണ് വേരൂന്നിയിരിക്കുന്നതെന്നും വിദ്യാഭ്യാസത്തിലൂടെ അർത്ഥവത്തായ മാറ്റം കൊണ്ടുവരുന്നതിനുള്ള മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ  ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളും യുവാക്കളും വലിയ സ്വപ്‌നങ്ങൾ കാണണം. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വിശാലമായ അവസരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ വളർച്ചയിൽ സജീവമായ സംഭാവനകൾ അർപ്പിക്കാൻ അവർക്ക് കഴിയുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

രാജ്യത്തിന്റെ കരുത്ത് മാനവശേഷിയാണെന്നും, മാനവശേഷി വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകുകയുള്ളൂവെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. 'മാനവശേഷിയെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണമെങ്കിൽ ആളുകളുടെ കഴിവുകളെ പരിപോഷിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള ഏറ്റവും നല്ല മാർഗം മികച്ച വിദ്യാഭ്യാസം നൽകുകയെന്നതാണ്.

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി മികച്ച വിദ്യാഭ്യാസം നേടാനും രാജ്യത്തിന്റെ  പുരോഗതിയിലും നേട്ടങ്ങളിലും പങ്കാളികളാകാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സി.എസ്.ആർ മേഖലയിൽ വിവിധ പദ്ധതികളിലായി വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തിക്കൊണ്ട് സമൂഹത്തിൽ സുസ്ഥിരവും ദീർഘകാലത്തേയ്ക്കുള്ളതുമായ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തുടക്കം മുതലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്' എം.പി.അഹമ്മദ് പറഞ്ഞു.

ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 3000ത്തിലേറെ പ്രദേശങ്ങളിലാണ് 2026-2027 വർഷത്തിൽ 200 കോടി രൂപയുടെ സി എസ് ആർ പ്രവർത്തനങ്ങൾ നടപ്പാക്കുക. 15 പ്രധാന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. രണ്ട് ലക്ഷത്തിലേറെ ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള മൈക്രോ ലേണിംഗ് സെന്ററുകളും പെൺകുട്ടികൾക്കുള്ള ദേശീയ വിദ്യാഭ്യാസ സ്‌കോളർഷിപ്പും ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ 114 കോടി രൂപയുടെ പദ്ധതികളാണ് ഇത് പ്രകാരം നടപ്പാക്കുക.

vachakam
vachakam
vachakam

'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിയിൽ ഭക്ഷണ വിതരണത്തിനായി 30 കോടി രൂപയും ആരോഗ്യ മേഖലയിൽ 14.2 കോടി രൂപയും ഈ വർഷം ചെലവഴിക്കും. അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനുള്ള 'ഗ്രാന്റ് മാ ഹോം' പദ്ധതി ഉൾപ്പെടെയുള്ള പാർപ്പിട പദ്ധതികൾക്കായി 25 കോടി രൂപയും, മറ്റ് മാനുഷിക പ്രവർത്തനങ്ങൾക്കായി 6.8 കോടി രൂപയും, പരിസ്ഥിതി സംരക്ഷണത്തിനായി 10 കോടി രൂപയും നീക്കിവെയ്ക്കും.

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഉൾപ്പെടെയുള്ള ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് 18 സംസ്ഥാനങ്ങളിലെ 284 ജില്ലകളിൽ നിന്നുള്ള 33,000 പെൺകുട്ടികൾക്കാണ് ഈ വർഷം വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ നൽകുന്നത്. പദ്ധതി ആരംഭിച്ചത് മുതൽ ഇതിനകം 1,15,000 ത്തിൽ അധികം പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കീഴിലുള്ള മലബാർ ചാരിറ്റബിൾ ട്രസ്റ്റ് മുഖേനയാണ് സി.എസ്.ആർ പദ്ധതികൾ നടപ്പാക്കുന്നത്.  

തെരുവിൽ കഴിയുന്ന കുട്ടികളുടെ  പുനരധിവാസത്തിന് 17 സംസ്ഥാനങ്ങളിലായി 1543 മൈക്രോ ലേണിംഗ് സെന്ററുകൾക്ക് മലബാർ ഗോൾഡ് & ഡയമണ്ട്സ് രൂപം നൽകിയിട്ടുണ്ട്.  ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒ ആയ 'പ്രതം'(Pratham) എജ്യൂക്കേഷൻ ഫൗണ്ടേഷനുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. മൈക്രോ ലേണിംഗ് സെന്ററുകളുടെ എണ്ണം ഈ വർഷം 2500 ആയി ഉയർത്തും. നിലവിൽ 64,000ത്തിലേറെ കുട്ടികളാണ് ഇവിടെയുള്ളത്. കുട്ടികളുടെ എണ്ണം 1 ലക്ഷമാക്കി വർധിപ്പിക്കാനും പദ്ധതിയുണ്ട്.

വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന 'ഹംഗർ ഫ്രീ വേൾഡ്'പദ്ധതിയിൽ ഇന്ത്യയിലും സാംബിയയിലും എത്യോപ്യയിലുമായി ദിനംപ്രതി 1,15,000 പേർക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകിവരുന്നുണ്ട്. സമൂഹത്തിലെ നിർദ്ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിനായി 'ഗ്രാന്റ്മാ ഹോം' പദ്ധതി, നിർധനരായവർക്ക് സബ്സിഡി നിരക്കിൽ മരുന്ന് വിതരണം നടത്തുന്നതിനായി മലബാർ-തണൽ ഫാർമസികൾ എന്നിവയെല്ലാം സി എസ് ആർ പദ്ധതികളുടെ ഭാഗമാണ്.

ഇ.എസ്.ജി തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്. ഗ്രൂപ്പിന്റെ ആരംഭം മുതൽ തന്നെ കമ്പനിയുടെ അന്തിമ വ്യാപര ലാഭത്തിന്റെ (Net Trading Profit)) 5 ശതമാനം വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾക്കായി നീക്കിവെയ്ക്കുന്നുണ്ട്.

സാമൂഹിക, ജീവകാരുണ്യ സേവന രംഗത്ത്  പ്രവർത്തിക്കുന്ന പ്രതം, തണൽ തുടങ്ങി രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് പ്രധാനമായും സി എസ് ആർ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ത്യയിലെ 18 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തിൽ ഇത് ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam