വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അത്താഴവിരുന്നിനിടെ വെടിവെപ്പുണ്ടായത് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം നടന്നത് വാഷിങ്ടണിലെ പ്രശസ്തമായ ഹില്‍ട്ടണ്‍ ഹോട്ടലിലാണ്. ഇവിടെവെച്ചാണ് 1981 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗന് നേരെ വധശ്രമം ഉണ്ടായത്. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം അതേ ഹോട്ടലില്‍വെച്ചാണ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നില്‍ വെടിവെപ്പ് നടന്നത്.
അന്ന് വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ പുറത്തുവെച്ച് പ്രസംഗം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന റീഗന് നേരെ ജോണ്‍ ഹിന്‍ക്ലി ജൂനിയര്‍ എന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അന്ന് ഒരു വെടിയുണ്ട കാറില്‍ തട്ടിത്തെറിച്ച് റീഗന്റെ നെഞ്ചില്‍ പതിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കിയാണ് ജീവന്‍ രക്ഷിച്ചത്. റീഗന്‍ സുഖം പ്രാപിച്ചെങ്കിലും അന്ന് വെടിയേറ്റ പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡിക്കിന് മസ്തിഷ്‌ക ആഘാതം സംഭവിച്ചിരുന്നു.
അന്നത്തെ അക്രമത്തിന് കാരണമായി പറഞ്ഞത് 'ടാക്‌സി ഡ്രൈവര്‍' എന്ന സിനിമയോടും നടി ജോഡി ഫോസ്റ്ററോടുമുള്ള മാനസികമായ അഭിനിവേശമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിന് 'ഹിന്‍ക്ലി ഹില്‍ട്ടണ്‍' എന്ന വിളിപ്പേര് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
