മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളിൽ നടന്ന വെടിവെപ്പ്, രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു 17 പേർക്ക് പരിക്ക്

AUGUST 28, 2025, 12:06 AM

മിനിയാപൊളിസ്: മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ എട്ടും 10ഉം വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. പ്രഭാത പ്രാർത്ഥന നടക്കുന്നതിനിടെയാണ് സംഭവം. അക്രമത്തിൽ 17 പേർക്ക് പരിക്കേറ്റു, ഇതിൽ 14 കുട്ടികളാണ്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.

തോക്കുധാരിയായ അക്രമി പള്ളിയുടെ ജനലിലൂടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ കൈവശം റൈഫിൾ, ഷോട്ട്ഗൺ, പിസ്റ്റൾ എന്നിവയുണ്ടായിരുന്നു. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായി പോലീസ് മേധാവി ബ്രയാൻ ഒ'ഹാര പറഞ്ഞു.

കുട്ടികൾക്കും വിശ്വാസികൾക്കും നേരെയുണ്ടായ ആസൂത്രിത അക്രമമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 'ഇതൊരു ചിന്തയുടെയും പ്രാർത്ഥനയുടെയും കാര്യമല്ലെന്ന് പറയരുത്.

vachakam
vachakam
vachakam

ഈ കുട്ടികൾ അക്ഷരാർത്ഥത്തിൽ പ്രാർത്ഥിക്കുകയായിരുന്നു,' മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ വികാരാധീനനായി പറഞ്ഞു.

അതേസമയം, വൈറ്റ് ഹൗസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam