TSA ഉദ്യോഗസ്ഥർക്ക് $10,000 ബോണസ്; സർക്കാർ ഷട്ട്ഡൗൺ സമയത്ത് ചെയ്ത സേവനത്തിന് അംഗീകാരം

NOVEMBER 14, 2025, 6:14 AM

ഗവൺമെന്റ് ഷട്ട്ഡൗൺ സമയത്ത് 43 ദിവസത്തോളം സേവനമനുഷ്ഠിച്ച ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (TSA) ഉദ്യോഗസ്ഥർക്ക് 10,000 ഡോളർ ബോണസ് പ്രഖ്യാപിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ നടത്തിയ പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

'ഈ ഉദ്യോഗസ്ഥർ ശ്രദ്ധേയമായ സൈനിക മനോഭാവവും സേവനവും പ്രദർശിപ്പിച്ചിരിക്കുന്നുവെന്ന് ഞാൻ അഭിമാനിക്കുന്നു,' നോം പറഞ്ഞു. ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഷിഫ്റ്റുകൾ ഏറ്റെടുത്ത റിക്കോ വാക്കർ, ആദ്യമായി വീട് വാങ്ങുന്നതിനും ജോലിയും ഒത്തുചേർന്ന ആഷ്‌ലി തുടങ്ങിയവരെ അദ്ദേഹം പ്രശംസിച്ചു.

'ഇവർ സർവീസിന്റെ ആഴത്തിൽ പോയി, കുടുംബങ്ങളെ സഹായിക്കുകയും, അധിക ഷി്ര്രഫുകൾ ഏറ്റെടുക്കുകയും, വ്യക്തിപരമായ ബുദ്ധിമുട്ടുകളോടും തൊഴിൽപരമായ വെല്ലുവിളികളോടും പതറാതെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തവരാണ്,' നോം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഈ ബോണസുകൾ രാജ്യത്തുടനീളമുള്ള TSA ഉദ്യോഗസ്ഥർക്ക് വലിയ അംഗീകാരമായി പ്രഖ്യാപിച്ചതാണെന്ന് നോം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് വരും ദിവസങ്ങളിൽ ബോണസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam