വാഷിംഗ്ടണ്‍: ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഖത്തറിനെ അനുനയിപ്പിക്കാന്‍ യുഎസ് നീക്കം. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി വൈറ്റ് ഹൗസില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി.
കൂടാതെ ഖത്തര്‍ പ്രധാനമന്ത്രിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അത്താഴവിരുന്ന് നല്‍കുമെന്ന് വൈറ്റ് ഹൗസ് വക്താവ് വെളിപ്പെടുത്തി. ചര്‍ച്ചകളില്‍ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും. ചൊവ്വാഴ്ച ഖത്തറില്‍ സംഭവിച്ചത് പോലെയുള്ള ആക്രമണങ്ങള്‍ ഇനി ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉടന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം രണ്ട് വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ ഇസ്രയേല്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എങ്കിലും മധ്യസ്ഥ ശ്രമങ്ങളില്‍ നിന്നും ഖത്തര്‍ പിന്തിരിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്