വാഷിംഗ്ടൺ: ഗ്രീൻലാൻഡിനെ യുഎസിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും ഡെൻമാർക്കിന് കീഴിലുള്ള അർദ്ധ സ്വയംഭരണ പ്രദേശവുമായ ഗ്രീൻലാൻഡിലേക്ക് ട്രംപ് ഒരു പ്രത്യേക പ്രതിനിധിയെ നിയമിച്ചു. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിക്കിന് ആണ് അധിക ഉത്തരവാദിത്തം നൽകിയിട്ടുണ്ട്.
ധാതു സമ്പന്നമായ ആർട്ടിക് ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ട്രംപ് ശക്തമാക്കുന്നതായാണ് റിപ്പോർട്ട്. യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് വടക്കേ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു യുഎസ് സൈനിക താവളം ഉണ്ട്. അധികാരമേറ്റ ശേഷം ഗ്രീൻലാൻഡിനെ യുഎസിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് ലാൻഡ്രിക് എക്‌സിലൂടെ പ്രഖ്യാപിച്ചു.
"ഗ്രീൻലൻഡിനെ യുഎസിന്റെ ഭാഗമാക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നും ഇത് അമേരിക്കയുടെ സുരക്ഷയ്ക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും അത്യന്താപേക്ഷിതമാണെന്നും" അദ്ദേഹം കുറിച്ചു. ലൂസിയാന ഗവർണർ പദവിയിലിരുന്നുകൊണ്ട് തന്നെ ഈ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.
എന്നാൽ, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ഗ്രീൻലൻഡും ഡെന്മാർക്കും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഗ്രീൻലൻഡിന്റെ ഭാവി അവിടുത്തെ ജനങ്ങൾ തീരുമാനിക്കുമെന്നും ഭൗമശാസ്ത്രപരമായ അഖണ്ഡതയെ യുഎസ് ബഹുമാനിക്കണമെന്നും ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ പ്രതികരിച്ചു. "ഗ്രീൻലൻഡ് വിൽപ്പനയ്ക്കുള്ളതല്ല" എന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
