ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ നടത്തുന്ന സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിനിടെയാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്.
പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തറിനുള്ള നിർണായകവും തന്ത്രപരവുമായ പങ്ക് യു.എസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. നയതന്ത്രതലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഖത്തറിന്റെ ഇടപെടലുകളും അദ്ദേഹം വിശദമാക്കി.മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാൻ നിരന്തരം ഇടപെടുന്ന ഒരു അത്ഭുത വ്യക്തിത്വമാണ് അമീർ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞദിവസം മാപ്പു പറഞ്ഞിരുന്നു. ഖത്തറിന്റെ പരമാധികാരത്തന്മേലുള്ള ആക്രമണത്തിലും ഖത്തർ പൗരനായ ബദർ അൽ ദോസാരിയുടെ രക്തസാക്ഷിത്വത്തിലും ക്ഷമ ചോദിച്ച നെതന്യാഹു, ഭാവിയിൽ ഖത്തറിനെ ലക്ഷ്യമാക്കിയുള്ള ആക്രമണം ആവർത്തിക്കില്ലെന്നും വിശദമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്