വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയകതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. ഏകാധിപതികളായ ശതകോടീശ്വരന്മാരെ അനുകൂലിക്കുകയും സാധാരണ മുസ്ലീങ്ങളെ വെറുക്കുകയും ചെയ്യുന്ന സമീപനമാണ് ട്രംപിന്റേത് എന്നായിരുന്നു സാന്‍ഡേഴ്‌സന്റെ വിമര്‍ശനം.
ചൊവ്വാഴ്ചയാണ് ട്രംപ് ഭരണകൂടം സൗദി കിരീടാവകാശിക്ക് വാഷിങ്ടണില്‍ ആഡംബരപൂര്‍ണ്ണമായ സ്വീകരണം നല്‍കിയത്. കൂടിക്കാഴ്ചയുടെ ഭാഗമായി യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സുരക്ഷാ ഉടമ്പടി ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാത്രമല്ല, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ രാജകുടുംബാംഗത്തിന് പങ്കുണ്ടെന്ന ആരോപണത്തിന് പരസ്യമായ പ്രതിരോധവും ഇതിന്റെ ഭാഗമായി.
ഈ രാജകീയ സ്വീകരണത്തിനെതിരെ സാമൂഹികമാധ്യമമായ 'എക്സി'ലൂടെയാണ് സാന്‍ഡേഴ്‌സ് അഭിപ്രായം പങ്കുവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
