വാഷിംഗ്ടണ്‍: 15 രാജ്യങ്ങളില്‍ നിന്നുള്ള താരിഫ് കരാര്‍ വാഗ്ദാനങ്ങള്‍ അമേരിക്ക സജീവമായി പരിഗണിക്കുന്നുണ്ടെന്നും അവയില്‍ ചില കരാറുകള്‍ അന്തിമമാക്കുന്നതിലേക്ക് അടുത്തുവെന്നും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ് പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യാവാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത മൂന്നോ നാലോ ആഴ്ചകളില്‍ വ്യാപാര ഇടപാടുകളില്‍ വലിയ ചലനങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഹാസെറ്റ് പറഞ്ഞു. 'ഇന്ന് അല്ലെങ്കില്‍ ഇന്നലെ ആരംഭിച്ചതല്ല, ഇപ്പോള്‍ വളരെ വേഗതയേറിയ ഒരു പ്രക്രിയയാണിത്. ഇത് വളരെ മുമ്പുതന്നെ ആരംഭിച്ചതാണിത്,' അദ്ദേഹം പറഞ്ഞു.
ഫിനിഷ് ലൈനിന് തൊട്ടടുത്തെത്തിയ ഡീലുകളുടെ ഒരു വലിയ പട്ടികയുണ്ടെന്നും ഹാസെറ്റ് സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്