ന്യൂയോര്‍ക്ക്: ഷിക്കാഗോയില്‍ റെയ്ഡുകള്‍ നടത്തുന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഇല്ലിനോയിസ് ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.
ഡെമോക്രാറ്റുകളായ ഷിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്സ്‌കറും 'ഐസ് ഓഫീസര്‍മാരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ജയിലിലടയ്ക്കണം!' എന്ന് പ്രസിഡന്റ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. കുടിയേറ്റ നിര്‍വ്വഹണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ട്രംപ് മുമ്പ് നഗരത്തെ ഒരു യുദ്ധമേഖല എന്ന് വിളിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ നടപടികളെ സ്വേച്ഛാധിപത്യപരം എന്നാണ് പ്രിറ്റ്സ്‌കര്‍ വിശേഷിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
