അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ ആദ്യ കാറ്റ് വരുന്നു: മെക്‌സിക്കോ ഉള്‍ക്കടലില്‍ രൂപം കൊണ്ട്  'ആര്‍ലീന്‍'

JUNE 3, 2023, 12:01 PM

മിയാമി: അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ ആദ്യത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റായ അര്‍ലീന്‍ മെക്‌സിക്കോ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ട്. അര്‍ലീന്‍ 40 mph (65 kph) വേഗതയില്‍ വീശുകയും ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മിയേഴ്‌സിന് 265 മൈല്‍ (425 കിലോമീറ്റര്‍) പടിഞ്ഞാറ് സ്ഥിതി ചെയ്യുകയും ചെയ്യുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ഉച്ചയ്ക്ക് 1:30 ന് നല്‍കിയ മുന്നറിയിപ്പില്‍ അറിയിച്ചു. ഇത് നിലവില്‍ ഏകദേശം 5 mph (7 kmph) വേഗതയില്‍ തെക്കോട്ട് നീങ്ങുകയാണ്.

ക്യൂബയിലോ ഫ്‌ലോറിഡയിലോ കൊടുങ്കാറ്റ് നിരീക്ഷണങ്ങളോ മുന്നറിയിപ്പുകളോ നല്‍കിയിട്ടില്ല. ഏതെങ്കിലും കരയില്‍ എത്തുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുര്‍ബലമായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ക്ക് കുറഞ്ഞത് 39 mph (63 kph) വേഗതയുണ്ടാകും. 74 mph (119 kph) അല്ലെങ്കില്‍ അതിനു മുകളിലുള്ള എന്തും ചുഴലിക്കാറ്റായി കണക്കാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam