കാലിഫോർണിയ ബീച്ചിൽ ദാരുണ അപകടം; തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജരായ യുവതികൾ മരിച്ചു

JUNE 16, 2026, 11:36 PM

ന്യൂയോർക്ക്: യുഎസിലെ കാലിഫോർണിയയിൽ ബീച്ചിൽ ഉറങ്ങുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജരായ യുവതികൾ മരിച്ചതായി റിപ്പോർട്ട്. ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ ഒരു പാറക്കെട്ടിന് സമീപം വിശ്രമിക്കുകയായിരുന്ന ഇരുവരും അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിരയിൽപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടസാധ്യതയേറിയ മേഖലയായി അറിയപ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു ദൃക്‌സാക്ഷി ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. സുരക്ഷാ ഏജൻസികളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി കടലിൽ വ്യാപക തിരച്ചിൽ നടത്തി.

vachakam
vachakam
vachakam

ഒടുവിൽ ഇരുവരെയും ജീവനോടെ കണ്ടെത്തി കരയിലെത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ പ്രാദേശിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ തിരമാലകളും അപകടകരമായ കടൽസാഹചര്യങ്ങളും ഉള്ള പ്രദേശങ്ങളിൽ സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam