യൽദോ മോർ തീത്തോസ് തിരുമേനിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ കാലിഫോർണിയായിൽ

MARCH 27, 2026, 11:18 PM

കാലിഫോർണിയ: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുയാണല്ലോ.

ഈയവസരത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദക്ഷിണങ്ങളും നടത്തും. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഓശാന ഞായറാഴ്ച വിശ്വാസികൾ ഒരേ മനസ്സോടെ ആരാധനാലയങ്ങളിൽ എത്തിച്ചേരും.

കാലിഫോർണിയായിലെ സാക്രമെന്റോ സെന്റ് ബേസിൽ സിറിയക് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഈ വർഷം നടക്കുന്ന ഹോശാന പെരുന്നാളിന് അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.

vachakam
vachakam
vachakam

സാൻഫ്രാൻസിസ്‌കോ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടക്കുന്ന പെസഹ പെരുന്നാളിനും കാൽകഴുകൽ ശുശ്രൂഷക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകും. യേശുക്രിസ്തുവിന്റെ അനശ്വരമായ സ്‌നേഹത്തിന്റേയും പങ്കുവയ്ക്കലിന്റേയും ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പെസഹപ്പെരുന്നാൾ കൊണ്ടാടുന്നു.

പാദങ്ങളോളം താഴ്ന്നിറങ്ങി ശുദ്ധീകരിക്കുന്ന വിനയത്തിന്റേയും സേവനത്തിന്റേയും സന്ദേശം പകർന്ന് കാൽകുഴകൽ ശുശ്രൂഷ നടക്കും. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേയും കുർബ്ബാന സ്ഥാപനത്തിന്റേയും സ്മരണകളിലാണ് പെസഹാചരണം നടക്കുന്നത്.

സാൻഹോസെ സെന്റ് സ്റ്റീഫൻസ് സിറിയക് ഓർത്തഡോക്‌സ് പള്ളിയിൽ നടനക്കുന്ന ഈ വർഷത്തെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്കും ഉയർപ്പ് പെരുന്നാളിനും അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകും.

vachakam
vachakam
vachakam

വർഗീസ് പാലമലയിൽ, മലങ്കര അതിഭദ്രാസന പി.ആർ.ഒ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam