സെയിന്റ് ലൂയിസ്: സെപ്തംബർ 19, 20, 21 (വെള്ളി, ശനി, ഞായർ) തീയതികളിൽ സെയിന്റ് ലൂയിസിൽ വെച്ചു (727 Weidman Rd, Manchester, MO) നടത്തപ്പെടുന്ന, 26-ാമത് 56 ഇന്റർനാഷണലിന്റെയും, സെന്റ് ലൂയിസ് 56 ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി 56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ നാഷണൽ എക്‌സിക്യൂട്ടീവ് കോർഡിനേറ്റേഴ്‌സ് അറിയിച്ചു.
ഏകദേശം 90 ഇൽ പരം ടീമുകൾ മാറ്റുരക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ https://www.56international.com എന്ന വെബ്‌സൈറ്റിൽ പേര് രജിഷ്ടർ ചെയ്യാവുന്നതാണ്.
സെപ്തംബർ 19-ാം തീയതി രാവിലെ 11മണിക്ക് രജിസ്‌ട്രേഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കും.
ആദ്യം രജിസ്‌ട്രേഷനും, തുടർന്ന് ദേശീയ സമതി യോഗവും ജനറൽ ബോഡിയും, അതിനെ തുടർന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4മണിക്ക് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്.
സെപ്തംബർ 18 വ്യാഴാഴ്ച വൈകുന്നേരം മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്.
ആയതിനാൽ കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയുന്നു. വ്യാഴാഴ്ച എത്തിച്ചേരുന്നവർക്ക് ഭക്ഷണ പാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ വീതമാണ് ഒരാൾക്ക് ടൂർണമെന്റ് രജിസ്‌ട്രേഷൻ ഫീസ്.
താമസസൗകര്യത്തിനായി സംഘാടകർ ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടലുമായി നെഗോഷിയേറ്റ് ചെയ്തുറപ്പിച്ച ഡീൽ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ബന്ധപ്പെടേണ്ട ഹോട്ടൽ (DoubleTree by Hilton Hotel - Westport, 1943 Craigshire Drive, St. Louis, MO 63146. https://www.hilton.com/en/book/reservation/rooms/?tcyhocn=STLWPDT&arrivalDate=2025-09-18&departureDate=2025-09-21&groupCode=CDT56C&room1NumAdults=1&cid=OM%2CWW%2CHILTONLINK%2CEN%2CDirectLink) skbnâveqbnkv (STL) എയർപോർട്ടിൽ നിന്ന് ഹോട്ടലിന്റെ കോംപ്ലിമെന്ററി ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
ഹോട്ടലിൽനിന്നും ഇവന്റ് സെന്ററിലേക്ക് സംഘാടകർ ഒരുക്കുന്ന ഷട്ടിൽ സർവീസും ഉണ്ടായിരിക്കുന്നതാണ്.
വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ജോയ് മുണ്ടപ്ലാക്കിൽ മെമ്മോറിയൽ: മൂവായിരം ഡോളർ, രണ്ടാം സമ്മാനമായി ഡോ. സജി ജേക്കബ്ബ് വഞ്ചിപ്പുരക്കൽ സ്‌പോൺസർ ചെയ്യുന്ന രണ്ടായിരത്തി ഒരുനൂറ് ഡോളർ, മൂന്നാം സമ്മാനമായി ഡോ. റൂത്ത് & മത്തായി ചാക്കോ സ്‌പോൺസർ ചെയ്യുന്ന ആയിരത്തിഅഞ്ഞൂറ് ഡോളർ, നാലാം സമ്മാനമായി സ്റ്റിജി & സുനി ജോർജ് സ്‌പോൺസർ ചെയ്യുന്ന ആയിരത്തി ഇരുനൂറ് ഡോളർ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും ട്രോഫികളും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: (https://www.56international.com)
മാത്യു ചെരുവിൽ (ചെയർമാൻ) (586-206-6164), എൽദോ ജോൺ (ഇവന്റ് മാനേജർ) +1-314-324-1051, കുര്യൻ നെല്ലാമറ്റം (വൈസ് ചെയർമാൻ) 1-630-664-9405, ആൽവിൻ ഷുക്കൂർ (സെക്രട്ടറി) (630-303-4785)
നാഷണൽ കോർഡിനേറ്റർസ്: സാബു സ്‌കറിയ: 267-980-7923, രാജൻ മാത്യു (469-855-2733, സാം മാത്യു (416-893-5862), നിതിൻ ഈപ്പൻ +1-203-298-8096, ബിനോയ് ശങ്കരാത്ത് (ഐറ്റി കോ-ഓർഡിനേറ്റർ) +1-703-981-1268
രാജു ശങ്കരത്തിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്