ഡാളസ്: ഡാളസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാൻ ഡാളസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് ഫെയർ പാർക്കിൽ താൽക്കാലിക അഭയകേന്ദ്രം സജ്ജമാക്കി. വടക്കൻ ടെക്‌സാസിൽ ഈ വാരാന്ത്യത്തിൽ താപനില അപകടകരമായ രീതിയിൽ താഴുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി. വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഫെയർ പാർക്കിലെ 'ഓട്ടോമൊബൈൽ ബിൽഡിംഗിൽ' അഭയകേന്ദ്രം പ്രവർത്തിച്ചു തുടങ്ങും. ഏകദേശം 1,300 പേരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിന് സാധിക്കും.
'ഓസ്റ്റിൻ സ്ട്രീറ്റ് സെന്റർ', 'അവർ കോളിംഗ് ' എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് സ്‌ട്രെച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
രാത്രികാല താപനില ഐസിംഗ് പോയിന്റിന് മുകളിൽ എത്തുന്നത് വരെ ഈ കേന്ദ്രം പ്രവർത്തിക്കും. തെരുവുകളിൽ കഴിയുന്നവർക്കും ശൈത്യത്തിൽ നിന്ന് സംരക്ഷണം ആവശ്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
