ടെക്‌സാസ്: ടെക്സാസില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഒരേ കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് കാരണമായത് എതിര്‍ദിശയില്‍ നിന്നും തെറ്റായി ദിശ മാറിയെത്തിയ പിക്കപ്പ് ട്രക്കെന്ന് റിപ്പോര്‍ട്ട്. 17 കാരനായ കൗമാരക്കാരനാണ് പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത്. ദിശ തെറ്റിയെത്തിയ പിക്കപ്പ് ട്രക്ക് മിനിവാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഫോര്‍ട്ട് വര്‍ത്തില്‍ നിന്ന് 50 മൈല്‍ തെക്കുപടിഞ്ഞാറാണ് അപകടം സംഭവിച്ചത്. കുടുംബം വന്യജീവി സഫാരി പാര്‍ക്കിലേക്ക് പോകവെയാണ് അപകടത്തില്‍പ്പെട്ടത്.
തെക്കോട്ട് പോകുകയായിരുന്ന ട്രക്ക് വടക്കോട്ടുള്ള ലെയിനിലേക്ക് തെന്നിമാറി കുടുംബത്തിന്റെ മിനിവാനില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അപകടം നടന്ന പ്രദേശം 'നോ പാസിംഗ്' സോണില്‍ ആണെന്ന് ഡിപിഎസ് പറഞ്ഞു.
28 കാരനായ റുഷില്‍ ബാരി, 9 വയസ്സുള്ള നിഷിധ പൊട്ടബത്തുല, 10 വയസ്സുള്ള കൃതിക് പൊട്ടബത്തുല, 36 കാരിയായ നവീന പൊട്ടബത്തുല, 60 വയസ്സുള്ള സീതാമഹാലക്ഷ്മി പൊന്നാട, 64 കാരനായ നാഗേശ്വരറാവു പൊന്നാട എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ആറ് കുടുംബാംഗങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് കൂട്ടിയിടി സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും ഡിപിഎസ് പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 43 കാരനായ ലോകേഷ് പൊട്ടബത്തുല അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിപിഎസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്