വാഷിംഗ്ടണ്‍: യുഎസ് സൈനിക താവളത്തില്‍ നിന്നും കണ്ടെത്തിയ സംശയാസ്പദമായ പാക്കറ്റ് തുറന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് ജോയിന്റ് ബേസിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അജ്ഞാതമായ വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് ഒരു വ്യക്തി തുറന്നതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ മാല്‍ക്കം ഗ്രോ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്കു വിധേയമാക്കി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും പരിശോധനയ്ക്ക് ശേഷം വിട്ടയച്ചെന്നും യുഎസ് സൈന്യം അറിയിച്ചു. സൈനിക താവളത്തിലെ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം സൈനിക താവളത്തില്‍ പരിശോധന നടത്തി. പാക്കറ്റില്‍ നിന്ന് അപകടകരമായതൊന്നും കണ്ടെത്താനായില്ലെന്നും പരിശോധന തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
