ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ-സാറ്റലൈറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഓഹരി വിപണി പ്രവേശനത്തിന് ഒരുങ്ങുന്നു. ഗ്രീന്‍ഷൂ ഓപ്ഷന്‍ (Investor demandകൂടിയാല്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാനുള്ള അവകാശം) ഉള്‍പ്പെടെ 1.75 ട്രില്യണ്‍ ഡോളര്‍ (ഏകദേശം 145 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ) വിപണി മൂല്യം ലക്ഷ്യമിട്ടാണ് കമ്പനി ഐപിഒയ്ക്ക് ഒരുങ്ങുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ഘട്ടത്തില്‍ നിക്ഷേപകരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കുറഞ്ഞത് 75 ബില്യണ്‍ ഡോളര്‍ ഓഹരി വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സൗദി അരാംകോ 2019 ല്‍ കുറിച്ച റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഈ ഐപിഒ ഒരു ഓള്‍-പ്രൈമറി ഓഫറിംഗ് ആയിരിക്കും. അതായത് ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്നതിന് പകരം കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമായിരിക്കും ഉപയോഗിക്കുക. ഈ വര്‍ഷം ആദ്യം മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്‌സ്-എഐയുമായി സ്‌പേസ് എക്‌സ് ലയിച്ചിരുന്നു. ഇതോടെയാണ് കമ്പനിയുടെ മൂല്യം ഇത്രത്തോളം ഉയരാന്‍ കാരണം. ഗ്രോക്ക് ചാറ്റ്‌ബോട്ടിന്റെ സാങ്കേതിക വിദ്യയും സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ശൃംഖലയും ഭാവിയില്‍ വലിയ ബിസിനസ് സാധ്യതകള്‍ തുറന്ന് നല്‍കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
