ഹൂസ്റ്റൺ: ഹൂസ്റ്റണിലെ നോർത്ത് സെയ്ഡിൽ 17കാരിയായ പെൺകുട്ടിയും 29കാരനായ സഹോദരനും വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുൻ കാമുകനായ 19കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ കാനനോ റോഡിലായിരുന്നു സംഭവം. പെൺകുട്ടിയും കുഞ്ഞും വീടിന് പുറത്തുനിൽക്കുമ്പോൾ തോക്കുമായി എത്തിയ പ്രതി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സഹോദരനും പെൺകുട്ടിക്കും നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി 19കാരനായ എയ്ഞ്ചൽ ഹാവിൻ റോഡ്രിഗസിനെതിരെ ക്യാപിറ്റൽ മർഡർ കുറ്റം ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ഇയാൾ നിലവിൽ ഹാരിസ് കൗണ്ടി ജയിലിൽ കസ്റ്റഡിയിലാണ്.
കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
