ഷാജൻ ആനിത്തോട്ടം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ

MARCH 25, 2026, 1:14 AM

ഷിക്കാഗോ: ലയൺസ് ക്ലബ്ബ്‌സ് ഇന്റർനാഷണൽ ഇല്ലിനോയി ഡിസ്ട്രിക്റ്റ് വൺ എഫ് ഗവർണറായി ഷാജൻ ആനിത്തോട്ടം ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വാരാന്ത്യം ഹിൽട്ടൺ ഷിക്കാഗോ നോർത്ത്ബ്രൂക്ക് ഹോട്ടലിൽ വച്ച് നടന്ന 86-ാമത് ഡിസ്ട്രിക്റ്റ് വാർഷിക കൺവൻഷനിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണറായി സബ്രീന സ്വാൻസണും സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണറായി ടൈലർ ഗാർലോക്കും തിരഞ്ഞെടുക്കപ്പെട്ടു. 2026 മെയ് മാസം ബ്‌ളൂമിംഗ്ടണിൽ വച്ച് നടക്കുന്ന ഇല്ലിനോയി സ്റ്റേറ്റ് കൺവൻഷനിലും 2026 ജൂലൈ ആദ്യവാരം ഹോങ്കോംഗിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ കൺവൻഷനിലും ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച് പുതിയ ഭാരവാഹികൾ പങ്കെടുക്കും.

ലയൺസ് ഇന്റർനാഷണൽ സ്ഥാപകനായ മെൽവിൻ ജോൺസിന്റെ ജന്മനാടായ ഇല്ലിനോയി സംസ്ഥാനത്താകെ പത്ത് ലയൺസ് ഡിസ്ട്രിക്റ്റുകളാണുള്ളത്. കുക്ക് കൗണ്ടിയുടെ വടക്കൻ മേഖലകളും ലേക്ക് കൗണ്ടിയും ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് വൺ എഫിൽ മുപ്പത് ലയൺസ് ക്ലബ്ബുകളും ആയിരത്തോളം അംഗങ്ങളുമുണ്ട്.

vachakam
vachakam
vachakam

ആതുരസേവനവും ദുരന്തനിവാരണവുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ ഒരു നൂറ്റാണ്ടിലധികമായി നിസ്തുലമായ പ്രവർത്തനങ്ങൾ നടത്തുന്ന ഈ ആഗോള സംഘടന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സർവ്വീസ് സംഘടനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യാ ഗവൺമെന്റ് സർവ്വീസിൽ അഞ്ച് വർഷത്തെ അദ്ധ്യാപനസേവനത്തിനു ശേഷം 1998-ൽ അമേരിക്കയിലേക്ക് കുടിയേറിയ ഷാജൻ ആനിത്തോട്ടം വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നേതൃത്വപദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലൈഫ് മെമ്പറും സെൻട്രൽ സ്‌കൂൾ സ്‌കൗട്ട് മാസ്റ്ററുമായിരുന്നു.

2009 ഏപ്രിൽ മാസം നടന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സ്‌കോക്കി ഡിസ്ട്രിക്റ്റ് 69 ബോർഡ് ഓഫ് എഡ്യുക്കേഷൻ മെമ്പറായി മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ലാന, ഇല്ലിനോയി മലയാളി അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റായിരുന്നു. സ്‌കോക്കി വില്ലേജ് ഫാമിലി സർവ്വീസ് കമ്മീഷൻ വൈസ് ചെയർ ആയും പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ ആറ് വർഷമായി സ്‌കോക്കി ലയൺസ് ക്ലബ്ബ് പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടിലധികമായി ഇല്ലിനോയി സ്റ്റേറ്റ് ഗവൺമെന്റ് സർവ്വീസിൽ മാനേജരായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഉദ്യോഗത്തോടൊപ്പം കോൺകോർഡിയ യൂണിവേഴ്‌സിറ്റി ഷിക്കാഗോയിൽ പി.എച്ച്.ഡി. പഠനവും നടത്തുന്നു.

എം.എ. (പാലാ സെന്റ് തോമസ് കോളജ്), എം.ഫിൽ. (പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി), എം.എസ്.ഡബ്ല്യൂ (യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി, ഷിക്കാഗോ), ബി.എഡ്. (മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളജ്) ബിരുദധാരിയാണ്. സമീപകാലത്ത് മൂന്നാം പതിപ്പിലെത്തിയ 'പകർന്നാട്ടം' എന്ന നോവലുൾപ്പെടെ അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഭാര്യ: ബിനു, മക്കൾ: അൻഷിൽ & ആൽവിൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam