ഓസ്റ്റിൻ:'അമേരിക്കയിലെ വളരെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ ആന്റ് റൈറ്റേഴ്‌സ് കോൺഫറൻസിൽ പ്രശസ്ത സിനിമ സീരിയൽ സംവിധായകനായ ഷാജിയെം പങ്കെടുക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ സിനിമകൾക്കും സംവിധായകർക്കും മാത്രമല്ല, തിരക്കഥാകൃത്തുക്കൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ അപൂർവ്വം ഫെസ്റ്റിവലുകളിൽ ഒന്നാണ് ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ.
ഒക്ടോബർ 30 വരെ നീണ്ടു നിൽക്കുന്ന 32-ാം മത് ഫെസ്റ്റിവലിൽ 180 ഓളം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിനോടൊപ്പം നടക്കുന്ന റൈറ്റേഴ്‌സ് കോൺഫറൻസിൽ ഏതാണ്ട് ഇരുന്നൂറോളം തിരക്കഥകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഷാജിയെമ്മിന്റെ ഒരു തിരക്കഥയും ഈ വർഷത്തെ റൈറ്റേഴ്‌സ് കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കലാസംവിധായകനായി സിനിമയിലെത്തിയ ഷാജിയെം മൂന്ന് സിനിമകളും പതിനെട്ടോളം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച സംവിധായകൻ എന്ന അവാർഡ് അടക്കം പ്രശസ്തമായ നിരവധി അവാർഡുകളുടെ ജേതാവാണ് ഷാജിയെം.
സറീന വഹാബ് നായികയായി അഭിനയിച്ച 'പരസ്പരം', മീരാ ജാസ്മിൻ നായികയായി എത്തിയ 'മിസ് ലേഖാ തരൂർ കാണുന്നത്' എന്നീ പ്രശസ്ത സിനിമകൾക്കു പുറമേ 'അരുണ', 'നിഴലുകൾ', 'മേലോട്ട് കൊഴിയുന്ന ഇലകൾ', പ്രശസ്ത നടി ഷീല അഭിനയിച്ച 'വെളുത്ത കത്രീന' തുടങ്ങി നിരവധി സീരിയലുകളും അദ്ദേഹത്തിന്റേതായുണ്ട്.
സംവിധായകൻ, ആർട്ട് ഡയറക്ടർ എന്നീ നിലകളിലല്ലാതെ സിനിമാ പോസ്റ്റേഴ്‌സിലും അദ്ദേഹത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഷാജിയെം. ഒരു നല്ല സംവിധായകൻ എന്ന പോലെ, നല്ല ഒരു ചിത്രകാരനും കൂടിയാണ് ഷാജിയെം.
ഷാജിയെം ഈ വർഷത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട് എന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വാർത്തയാണ്!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്