തൗസൻഡ് ഓക്‌സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
മൂർപാർക്കിൽ നിന്നുള്ള 46 വയസ്സുകാരി വൈൽഡ് വുഡ് റീജിയണൽ പാർക്കിൽ വെച്ച് കടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ മാസം ആദ്യം ഇർവിനിൽ വെച്ച് സമാനമായ രീതിയിൽ 25 വയസ്സുകാരനും മരിച്ചിരുന്നു.
വെഞ്ചുറ കൗണ്ടിയിൽ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നാല് പാമ്പ് കടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ന്യൂബറി പാർക്കിൽ വെച്ച് കടിയേറ്റ ഒരു പെൺകുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാലിഫോർണിയയിൽ ഏഴ് ഇനം അണലികളുണ്ടെങ്കിലും ഇവ മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നത് കുറവാണെന്ന് വന്യജീവി വകുപ്പ് അധികൃതർ പറഞ്ഞു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
