ടെക്‌സസ്: അമേരിക്കയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയ 2015ലെ സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്‌സസിലെ ജഡ്ജി ഡയാൻ ഹെൻസ്‌ലി ഫെഡറൽ കോടതിയിൽ ഹർജി നൽകി. തന്റെ മതപരമായ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി സമവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ ഇവർ വിസമ്മതിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർ ഭരണഘടനാ വിരുദ്ധമായാണ് ഇത്തരം ഒരു അവകാശം സൃഷ്ടിച്ചതെന്നും, വിവാഹം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണമെന്നും ഹർജിയിൽ പറയുന്നു.
സമവർഗ വിവാഹം നടത്താൻ വിസമ്മതിച്ചതിന് 2019ൽ ഹെൻസ്‌ലിക്ക് ഔദ്യോഗികമായി താക്കീത് ലഭിച്ചിരുന്നു. ഇത് തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഇവർ വാദിക്കുന്നു.
ഗർഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കിയതുപോലെ, സമവർഗ വിവാഹത്തിനുള്ള അവകാശവും ഇല്ലാതാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത യാഥാസ്ഥിതിക അഭിഭാഷകൻ ജോനാഥൻ മിച്ചൽ ആണ് ഇവർക്ക് വേണ്ടി ഹാജരാകുന്നത്.
ഈ കേസ് ഭാവിയിൽ വീണ്ടും അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയേക്കാം എന്നാണ് സൂചനകൾ.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന