സജി ജോർജ് സണ്ണിവെയ്ൽ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു

MAY 13, 2025, 9:42 AM

സണ്ണിവെയ്ൽ(ഡാളസ്): ടെക്‌സസ് സ്റ്റേറ്റ് സണ്ണിവെയ്ൽ സിറ്റി മേയറായി ഇന്ത്യൻ അമേരിക്കൻ വംശജനും മലയാളിയുമായ സജി ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മൂന്നാം തവണയാണ് സജി ജോർജ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. മെയ് 3ന് നടന്ന സിറ്റി മേയർ തിരെഞ്ഞെടുപ്പിൽ ഏക എതിരാളി പോൽ കേഷിനെ വൻ ഭൂരിപക്ഷത്തോടെയാണ് സജി ജോർജ് പരാജയപ്പെടുത്തിയത്.  


മെയ് 12 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് സണ്ണിവെയ്ൽ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ടെക്‌സസ് സംസ്ഥാന പ്രതിനിധി റഹിറ്റ ബോവേഴ്‌സാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്. പാസ്റ്റർ ഷാജി കെ ഡാനിയേലിന്റെ പ്രാർത്ഥനയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. എം ഡാളസ് സെന്റ് പോൾസ് ഇടവക വികാരി റെജിൻ ജോൺ ഉൾപ്പെടെ നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam


തുടർച്ചയായി മൂന്ന് തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോർജ്. 2013 മുതൽ സിറ്റി കൗൺസിൽ അംഗം, പ്രോടേം മേയർ, മേയർ എന്നീ നിലകളിൽ സ്തുത്യർഹസേവനം അനുഷ്ഠിച്ച സജി ജോർജ് മെയ് 3ന് നടന്ന സിറ്റി മേയർ തിരെഞ്ഞെടുപ്പിൽ ഏക എതിരാളി പോൾ കേഷിനെ വൻ ഭൂരിപക്ഷത്തോടെയാണ് പരാജയപ്പെടുത്തിയത്.  


vachakam
vachakam
vachakam

ടെക്‌സസ്സിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ൽ. ടെക്‌സസിൽ ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്‌ക്കൂളുകളിൽ ഒന്നാണ് സണ്ണിവെയ്ൽ ഐ.എസ്.ഡി. അപ്പാർട്ടുമെന്റും, ബസ്സ് സർവ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ൽ സിറ്റി ഇതുവരെ നിലനിർത്തിയിട്ടുണ്ട്.


ഏഴായിരത്തിലധികം ജനസംഖ്യയുള്ള സിറ്റിയിൽ 68.4 ശതമാനത്തിലധികം വൈറ്റ്‌സും, 20.6% ഏഷ്യൻ വംശജരുമാണ്. 2012ൽ ഡി.മേഗസിൽ നോർത്ത് ടെക്‌സസ്സിലെ വൈറ്റസ്റ്റ് ടൗണായി സണ്ണിവെയ്‌ലിനെ ചിത്രീകരിച്ചിരുന്നു. ആഫ്രിക്കൻ അമേരിക്കൻ 6 ശതമാനവും, ഹിസ് പാനിക്ക് 8 ശതമാനവുമാണ് സിറ്റിവെയ്ൽ സിറ്റിയിലുള്ളത്.

vachakam
vachakam
vachakam


പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam