വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു

OCTOBER 13, 2025, 10:44 PM

ഫ്രിസ്‌കോ: നോർത്ത് ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു. മിഷനിൽ നിന്നുള്ള കിരൺ ജോർജ്, ഷീന അന്ന ജോൺ എന്നിവരാണ് രണ്ടു വർഷത്തെ ദൈവശാസ്ത്ര പഠനത്തിൽ ഡിപ്ലോമ നേടിയ ബിരുദധാരികൾ.

ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ തീയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ആണ് പഠനസൗകര്യം ഒരുക്കിയത്.


vachakam
vachakam
vachakam

മിഷനിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുമോദന ചടങ്ങിൽ, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ എന്നിവർ ബിരുദധാരികളെ അനുമോദിക്കുകയും ഡിപ്ലോമ സമ്മാനിക്കുകയും ചെയ്തു.

ദൈവത്തെയും, സഭയുടെ പാരമ്പര്യത്തെയും, വിശ്വാസസത്യങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിലൂടെ, വിശ്വാസജീവിതം കൂടുതൽ അർത്ഥപൂർണവും ഫലദായകവുമാക്കാൻ ദൈവശാസ്ത്ര പഠനം സഹായിക്കും.

അതിനാൽ കൂടുതൽ വിശ്വാസികൾ ഇത്തരം പഠനത്തിനായി മുന്നോട്ട് വരണം എന്ന് ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ മിഷൻ അംഗങ്ങളോട് ആഹ്വാനം ചെയ്തു.

vachakam
vachakam
vachakam

അല്മായർക്ക് വേണ്ടി ദൈവശാസ്ത്ര പഠനത്തിന് സൗകര്യം ഒരുക്കിയ ഷിക്കാഗോ രൂപതയേയും വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തെയും മിഷൻ ഡയറക്ടർ അഭിനന്ദിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam