യുക്രെയ്ൻ നഗരമായ പൊക്രോവ്‌സ്‌ക് പിടിച്ചെടുക്കാൻ റഷ്യൻ നീക്കം

NOVEMBER 9, 2025, 1:48 AM

കീവ്: യുക്രെയ്ന്റെ നിർണായക ലോജിസ്റ്റിക് ഹബ്ബായ പൊക്രോവ്‌സ്‌ക് പിടിച്ചെടുക്കാൻ റഷ്യ നീങ്ങുന്നതായി റിപ്പോർട്ടുകൾ. 21 മാസമായി റഷ്യൻ സൈന്യം ഇതിനായി നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ ഇരു സൈന്യങ്ങളും കനത്ത ഏറ്റുമുട്ടലിലാണ്.

നഗരം ഏറെക്കുറെ റഷ്യൻ സൈന്യത്തിൻറെ നിയന്ത്രണത്തിലായിക്കഴിഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊക്രോവ്‌സ്‌ക് പിടിച്ചെടുക്കാൻ റഷ്യ 2023 മുതൽ ശ്രമം ആരംഭിച്ചതാണ്.

അടുത്തിടെ വൻതോതിൽ സൈനികരെ മേഖലയിലേക്ക് അയക്കുകയും ചെയ്തിരുന്നു. അതേസമയം, റഷ്യൻ സൈന്യം മുന്നേറുകയാണെങ്കിലും പൊക്രോവ്‌സ്‌ക് കീഴടക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ സൈന്യം അവകാശപ്പെടുന്നത്.

കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായും സൈന്യം പറയുന്നു. വെടിവയ്പ്പും ഷെല്ലിംഗും ഉൾപ്പെടെ എല്ലാതരം ഏറ്റുമുട്ടലും നടക്കുന്നുണ്ടെന്ന് യുക്രെയ്ൻ സൈനിക കമാൻഡർമാരിലൊരാൾ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam