വാഷിംഗ്ടണ്‍: റഷ്യയും ഉക്രെയ്‌നും തമ്മില്‍ കരിങ്കടലില്‍ വെടിനിര്‍ത്തലിന് ധാരണയായി. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ ഇരുരാജ്യങ്ങളും ആക്രമിക്കില്ലെന്ന ധാരണയ്ക്ക് റഷ്യയും ഉക്രെയ്‌നും സമ്മതിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ധാരണനിലവില്‍ വരുന്നതിന് മുന്‍പ് ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
ഉക്രെയ്‌ന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്. രണ്ട് രാജ്യങ്ങളുടെയും സമാന്തര പ്രസ്താവനയില്‍ സുരക്ഷിത നാവിഗേഷന്‍ ഉറപ്പാക്കാനും ബലപ്രയോഗം ഒഴിവാക്കാനും കരിങ്കടലില്‍ സൈനിക ആവശ്യങ്ങള്‍ക്കായി വാണിജ്യ കപ്പലുകള്‍ ഉപയോഗിക്കുന്നത് തടയാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. സൗദി അറേബ്യയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ ഇരു രാജ്യങ്ങളും ആക്രമിക്കില്ല എന്നും ധാരണയിലുണ്ട്.
നേരത്തെ നന്ന ചര്‍ച്ചയില്‍ ഉക്രെയ്ന്‍ വെടി നിര്‍ത്തവിന് സമ്മതം അറിയിച്ചിരുന്നു. ഉക്രെയ്ന്‍ സമ്മതിച്ചതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും ഫോണില്‍ സംസാരിച്ചിരുന്നു. ഉക്രെയ്‌നിലെ ഈര്‍ജ, അടിസ്ഥാന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. 30 ദിവസത്തേക്ക് നിര്‍ത്തി വെയ്ക്കാമെന്ന് റഷ്യയും സമ്മതിച്ചിരുന്നു. റഷ്യന്‍ യുദ്ധ കപ്പലുകളുടെ നീക്കം കരിങ്കടല്‍ കരാര്‍ ലംഘിക്കുമെന്ന് ഉക്രെയ്‌നിയന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ യുദ്ധ കപ്പലുകള്‍ കരിങ്കടലിന്റെ കിഴക്കന്‍ ഭാഗത്ത് നിന്ന് നീങ്ങിയാല്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉക്രെയ്‌നിന് ഉണ്ടായിരിക്കുമെന്ന് പ്രതിരോധ മന്ത്രി റസ്റ്റെ ഉമെറോവ് പറഞ്ഞു. ക്രമീകരണങ്ങളുടെ നടത്തിപ്പ്, നിരീക്ഷണം, നിയന്ത്രണം എന്നിവയുടെ എല്ലാ വിശദാംശങ്ങളും സാങ്കേതിക വശങ്ങളും അംഗീകരിക്കുന്നതിന് എത്രയും വേഗം കൂടുതല്‍ സാങ്കേതിക കൂടിയാലോചനകള്‍ നടത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
റഷ്യ - ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ കരിങ്കടലിന്റെ പങ്ക്
യുദ്ധത്തില്‍ കരിങ്കടല്‍ നിര്‍ണായക പങ്ക് വഹിക്കുകയും സൈനിക പ്രവര്‍ത്തനങ്ങള്‍, വ്യാപാരം, ആഗോള സുരക്ഷ എന്നിവയെ ബാധിക്കുകയും ചെയ്തു. സംഘട്ടനത്തിന്റെ തുടക്കത്തില്‍ ഉക്രെനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കാന്‍ റഷ്യ അതിന്റെ കരിങ്കടല്‍ കപ്പലിനെ ഉപയോഗച്ചു. ഉക്രെയ്‌നിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമത്തില്‍ സുപ്രധാന കയറ്റുമതി വെട്ടിക്കുറച്ചു.
മറുപടിയായി ഉക്രെയ്ന്‍ റഷ്യന്‍ യുദ്ധക്കപ്പലുകള്‍ക്കും താവളങ്ങള്‍ക്കും നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. പ്രത്യേകിച്ചും റഷ്യ അതിന്റെ നാവിക ശക്തിയുടെ ഭൂരിഭാഗവും നിലയുറപ്പിച്ച ക്രിമിയയില്‍. ഈ ആക്രമണങ്ങള്‍ക്ക് ശേഷം റഷ്യ അതിന്റെ പല കപ്പലുകളും സെവാസ്റ്റോപോളില്‍ നിന്ന് നോവോറോസിസ്‌ക് പോലുള്ള സുരക്ഷിത തുറമുഖങ്ങളിലേക്ക് മാറ്റിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്