ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും പ്രവാസി ക്‌നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 15-ാമത് വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്ന സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് ഇടവകയിൽ സ്വീകരണം ഒരുക്കുന്നു. മെയ് 29 വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്കാണ് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് എന്നിവരോടൊപ്പം എത്തുന്ന പിതാവിന് സ്വീകരണം ഒരുക്കുന്നത്.
ഇടവകയുടെ 15-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബ്ബാനയിൽ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട് എന്നിവരോടൊപ്പം ക്‌നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് എന്നിവർ സഹകാർമ്മികരായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വവർഷങ്ങളായി കൈക്കാരൻമാരായും, ഗാരന്റേഴ്‌സായും നേതൃത്വം നൽകിയ അല്മായരെയും ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിക്കും. സ്‌നേഹവിരുന്നോടെയായിരിക്കും പരിപാടികൾ സമാപിക്കുക.
2010 ജൂലൈ മാസത്തിൽ കൂദാശചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവക ദൈവാലയം പതിനഞ്ചുവർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ഇടവകയുടെ നാൾ വഴികളെയും ഇടവകയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിച്ചവരെയും പ്രാർത്ഥനയോടെ സ്മരിക്കുക എന്നത് ഇടവകയുടെ പൊതുവായ ഉത്തരവാദിത്വം ആണ് എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
ഷിക്കാഗോയിലെ രണ്ടു ക്‌നാനായ കത്തോലിക്കാ ദൈവാലയങ്ങളുടെയും സ്ഥാപക വികാരിയായിരുന്ന ഫാ. എബ്രഹാം മുത്തോലത്ത്, ഒൻപത് വർഷം ഇടവകയെ നയിച്ച ഫാ. മുളവനാൽ എന്നിവരടക്കം ഇടവകയിൽ സേവനം ചെയ്ത വൈദീകരും സന്ന്യസ്തരും ഇടവക ജനത്തോടൊപ്പം ഒരുമിച്ചു നിന്നുകൊണ്ട് മുന്നോട്ട് പോയതിന്റെ സൽഫലങ്ങളാണ് ഇന്ന് ഇടവകയുടെ ദർശിക്കുവാൻ സാധിക്കുന്നത് എന്ന അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവിന് നൽകുന്ന സ്വീകരണമടക്കമുള്ള പതിനഞ്ചിന പരിപാടികൾ മികച്ച രീതിയിൽ തന്നെ നടത്തുവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ അറിയിച്ചു. ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസ്സി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കമ്മറ്റി പാരിഷ് കൗൺസിൽ അംഗങ്ങളോടും വാർഷികാഘോഷ കമ്മറ്റിയോടുമൊപ്പം, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി.ആർ.ഓ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്