ഹൂസ്റ്റൺ: മെയ് 24 ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ 'കർമ്മ ശ്രേഷ്ഠ: പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എം.എൽ.എയ്ക്ക് ഹൂസ്റ്റൺ ജോർജ് ബുഷ് ഇന്റർ കോണ്ടിനെന്റൽ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രമേശ് ചെന്നിത്തലയെ ഫെസ്റ്റ് സംഘാടകരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ഹൂസ്റ്റണിലെ സ്വീകരണത്തിന് നന്ദി പറഞ്ഞ ചെന്നിത്തല, ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും 2026 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഭരണം അധികാരത്തിൽ എത്തേണ്ടതിനു പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണയും, സഹകരണവും അഭ്യർത്ഥിച്ചു.
ജെയിംസ് കൂടൽ, ബേബി മണക്കന്നേൽ, ജീമോൻ റാന്നി, തോമസ് സ്റ്റീഫൻ, പൊന്നു പിള്ള, വാവച്ചൻ മത്തായി, ബാബു കൂടത്തിനാലിൽ, സായി ഭാസ്‌കർ, ബിബി പാറയിൽ, ബിജു ചാലക്കൽ, ബിനു തോമസ്, ജോർജ് കൊച്ചുമ്മൻ, റജി കുമ്പഴ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ജിഎസ്ടി ഇവന്റ് സെന്ററിൽ നടക്കുക ഇൻഡോ അമേരിക്കൽ ഫെസ്റ്റ് രാവിലെ 11 മുതൽ നടക്കുന്ന ബിസിനസ് സെമിനാറിലും പ്രവാസി സെമിനാറിലും പങ്കെടുക്കുന്നതോടൊപ്പം മീറ്റ് ദ ലീഡർ - ASK A QUESTION പരിപാടിയിൽ രാഷ്ട്രീയ ചോദ്യങ്ങൾക്കു മറുപടി നൽകും.
തിങ്കളാഴ്ച രമേശ് ചെന്നിത്തല കേരളത്തിലേക്കു മടങ്ങി പോകും.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്