ഡാളസ് :ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുൻ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ഊഷ്മള സ്വീകരണം.
ഡാളസ് സന്ദർശനത്തിനു ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിച്ചേർന്നത്.
എ ഐ സി സി ജനറൽ സെക്രട്ടറി ആരതീ കൃഷ്ണൻ ,കോൺഗ്രസ് നേതാക്കളായ സാം പിട്രോഡ , മൊഹിന്ദർ സിങ് , ജോർജ് എബ്രഹാം ,സന്തോഷ് കാപ്പിൽ ,സാക് തോമസ് ,മാത്യു നൈനാൻ, ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, തുടെങ്ങി നിരവധി പേർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നു.
യുഎസ്എ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് 4 മണികു ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ നടത്തപെടുന്ന സ്വീകരണ സമ്മേളനം വിജയയ്പ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി സംഘാടകർ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്