ഷിക്കാഗോ: സ്വന്ത നാടും വീടും വിട്ട് അമേരിക്കയിൽ താമസിക്കുമ്പോഴും യേശുക്രിസ്തു പഠിപ്പിച്ച മാർഗങ്ങളും അചഞ്ചലമായ വിശ്വാസവും മുറുകെപ്പിടിച്ച് ജീവിക്കുന്ന ദൈവമക്കളായ നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നാല്പതാമത് പിസിനാക് കോൺഫറൻസിന് നൽകിയ ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര നോഹരവും ആകുന്നു അത് വസ്ത്രത്തിന്റെ വിളമ്പിലേക്ക് നീണ്ടുകിടക്കുന്ന താടിയിലേക്ക് തന്നെ ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും സിയോൺ പർവ്വതത്തിൽ പെയ്യുന്ന ഹെർമോന്യ മഞ്ഞു പോലെയും ആകുന്നു. അവിടെയെല്ലാ യഹോവ അനുഗ്രഹവും ശാശ്വതവുമായുള്ള ജീവനും കൽപ്പിച്ചിരിക്കുന്നത് എന്ന് 133 - ാമത്തെ സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നത് പോലെ നിങ്ങളുടെ കൂട്ടായ്മകൾ മനുഷ്യ മോചനത്തിനും വീണ്ടെടുപ്പിനുമായി തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പ്രവാസജീവിതം നയിക്കുന്ന നിങ്ങളുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും നിലകൊള്ളുന്ന കേരളത്തിന്റെ അഭിവൃദ്ധിയ്ക്കും ഐശ്വര്യത്തിനും ആയി പ്രാർഥനയും സഹകരണവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം ആശംസ സന്ദേശത്തിൽ സൂചിപ്പിച്ചു കൺവെൻഷന് എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും നേരുന്നു എന്നോടൊപ്പം ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
കേരള മുഖ്യമന്ത്രിയുടെ ആശംസ സന്ദേശം നാഷണൽ മീഡിയ കോർഡിനേറ്റർ കുര്യൻ ഫിലിപ്പ് ഉദ്ഘാടന സമ്മേളനത്തിൽ വായിച്ചു.
With Best Regards
KURIAN PHILIP, Chicago
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
