സുപ്രീം കോടതി വിധികളില്‍ രാഷ്ട്രീയം വലിയ പങ്ക് വഹിക്കുന്നു; ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിനെതിരെ വിമര്‍ശനം ശക്തമാകുന്നു

SEPTEMBER 17, 2024, 8:26 AM

വാഷിംഗ്ടണ്‍:സുപ്രീം കോടതിയെക്കുറിച്ച് ഐക്യമുന്നണി എന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ ചില വിള്ളലുകള്‍ വീണതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡൊണാള്‍ഡ് ട്രംപിനെ തന്റെ ക്രിമിനല്‍ പ്രോസിക്യൂഷനില്‍ സഹായിക്കുന്നതിനായി അദ്ദേഹം ആ കാഴ്ചപ്പാട് ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ കോടതി രാഷ്ട്രീയത്തിന് വഴിമാറുന്നുവെന്ന ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഏകദേശം 20 വര്‍ഷമായി റോബര്‍ട്ട്‌സ് കോടതിയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്നു. പലപ്പോഴും കോടതിയിലെ യാഥാസ്ഥിതികവും ലിബറല്‍ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടങ്ങളില്‍ ഏറ്റവും നിഷ്പക്ഷനായി കണക്കാക്കപ്പെട്ടിരുന്നു. കോടതി രാഷ്ട്രീയമായി നിഷ്പക്ഷമാണെന്ന ആശയം നിലനിര്‍ത്താന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്. എന്നാല്‍ നിലപാടിന് മങ്ങലേല്‍ക്കുന്നതായി തോന്നുന്നു. രാഷ്ട്രീയവും കോടതി തീരുമാനങ്ങളും കൂട്ടിയിണക്കാന്‍ റോബര്‍ട്ട്‌സ് എങ്ങനെ സഹായിക്കുന്നുവെന്ന് കോടതിക്കുള്ളില്‍ ഉള്ളവര്‍ തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഏറ്റവും വിവാദപരമായ കേസുകളുടെ അഭിപ്രായങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പ് ശക്തമായി ഉണ്ടായിട്ടും ട്രംപിന്റെ കേസ് വേഗത്തിലാക്കുകയും ചെയ്തുവെന്ന്  അകത്തുള്ളവര്‍ തന്നെ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ആത്യന്തികമായി, ചീഫ് ജസ്റ്റിസ് കോടതിയെ വിവാദപരമായ രാഷ്ട്രീയ വ്യവഹാരത്തിലേക്ക് നയിക്കുകയും ട്രംപിന് നിരവധി വിജയങ്ങള്‍ നല്‍കുകയും ചെയ്തു. അതിനായി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് നിരവധി തീരുമാനങ്ങള്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam