‘ട്രംപ് സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസം’; വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

APRIL 26, 2026, 12:02 AM

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് പരിപാടിയിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അതിനെ നിസ്സംശയമായും അപലപിക്കണമെന്നും മോദി ഊന്നിപ്പറഞ്ഞു. പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവർ പരിക്കേൽക്കാതെ സുരക്ഷിതാരിയിരുക്കുന്നവെന്നതിൽ തനിക്ക് ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു വെടിവെപ്പ്. പിന്നാലെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയേയും സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി.

vachakam
vachakam
vachakam

ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിലാണ് വിരുന്ന് നടന്നത്. വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെ ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. വെടിയൊച്ച കേട്ടയുടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥൻ വേദി വളയുന്നതും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാനാകും.

ഹോട്ടലിൽ തോക്കുധാരിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്ക ഉയർന്നത് പരിഭ്രാന്തി പരത്തി. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam