വാഷിംഗ്ടണ്‍: വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡിലെ വിള്ളല്‍ കാരണം ബുധനാഴ്ച യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സഞ്ചരിച്ച വിമാനം യുകെയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. പെന്റഗണ്‍ മേധാവി സുരക്ഷിതനാണെന്ന് പെന്റഗണ്‍ പറഞ്ഞു.
'സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമങ്ങള്‍ പാലിച്ചാണ് വിമാനം ലാന്‍ഡ് ചെയ്തത്, സെക്രട്ടറി ഹെഗ്സെത്ത് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.'- പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ബ്രസ്സല്‍സിലേക്കുള്ള ഒരു ഹ്രസ്വ യാത്രയില്‍ നിന്ന് ഹെഗ്സെത്ത് മടങ്ങുകയായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ടുള്ള യാത്രയില്‍ യുഎസ് സൈനിക വിമാനത്തിന് മെക്കാനിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ആദ്യം, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ മ്യൂണിക്കിലേക്ക് കൊണ്ടുപോയ യുഎസ് വ്യോമസേന വിമാനത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതിനെത്തുടര്‍ന്ന് വാഷിംഗ്ടണിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്