ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ നിർമ്മിക്കപ്പെടുന്ന അജപാലനകേന്ദ്രത്തിന്റെ ധനസമാഹരണത്തിന് അതിഗംഭീരമായ തുടക്കം. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ധനസമാഹരണ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഞായറാഴ്ച രാവിലെ ദൈവാലയ കവാടത്തിൽ അഭിവന്ദ്യ പിതാവിന് ഇടവകയുടെ സ്വീകരണം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാന അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ടു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധ കുർബാനയ്ക്കു ശേഷം ധനസമാഹരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. മെഗാ സ്‌പോൺസർമാരായ തയ്യിൽപുത്തൻപുരയിൽ ജായിച്ചൻ & തെരേസ, മറുതാച്ചിക്കൽ സുമൻ & ബീന, ഇല്ലിക്കാട്ടിൽ ലീലാമ്മ, പാട്ടപ്പതി ജോയ് & ബിബിയ എന്നിവർ ആദ്യ ഗഡു നൽകി. തുടർന്ന് മറ്റ് ഇടവകാഅംഗങ്ങൾ എല്ലാവരും ഈ മംഗള കർമ്മത്തിന് സജീവ പങ്കാളികളായി.
പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സിസ്റ്റർ റെജി എസ്.ജെ.സി., ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഈ ദൈവിക നിയോഗത്തിനു സജീവമായ സാമ്പത്തിക സഹായം നൽകി സഹകരിച്ച എല്ലാവർക്കും വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ ദൈവനാമത്തിൽ നന്ദി രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
