വാഷിംഗ്ടണ്‍: 17 വയസ്സുള്ള മകളെ 'ദുരഭിമാനക്കൊല' ചെയ്യാന്‍ ശ്രമിച്ചതിന് വാഷിംഗ്ടണിലെ ലേസിയില് നിന്നുള്ള ഒരു പുരുഷനും സ്ത്രീയും അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മാതാപിതാക്കലായ ഇഹ്സാന്‍ അലിയും ഭാര്യ സഹ്റ അലിയും ടിംബര്‍ലൈന്‍ ഹൈസ്കൂളിന് പുറത്തുവെച്ച് മകലെ കൊല്ലാന്‍ ശ്രമിച്ചത്. പ്രായമായ ഒരാളുമായുള്ള വിവാഹത്തിന് വിസമ്മതിച്ചതിനാണ് കൗമാരക്കാരിയെ മാതാപിതാക്കല്‍ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
വാഷിംഗ്ടണ്‍ സ്കൂളിന് പുറത്ത് നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രായമായ ഒരാളുമായി നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ചതിന് തന്റെ പിതാവ് അടുത്തിടെ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കൗമാരക്കാരി പൊലീസിനോട് പറഞ്ഞു.
പുറത്തുവന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ ഇഹ്സാന്‍ തന്റെ മകളെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്ത് ഇടിക്കുന്നതും അവളുടെ മുഖം അഴുക്കുചാലില്‍ മുക്കിപ്പിടിക്കുന്നതും കാണാം. പെണ്‍കുട്ടിക്ക് ബോധം നഷ്ടപ്പെടുന്നതുവരെ പിതാവ് അവളെ ശ്വാസം മുട്ടിക്കുകയും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ സഹ്റയും അവളെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു.
രക്ഷിതാക്കള്‍ നിഷ്കരുണം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചു. മകളെ ആക്രമിക്കുന്നത് നിര്‍ത്താന്‍ പിതാവിനോട് ആക്രോശിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മൂവരെയും വളയുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഈ സമയം അതുവഴി ഡ്രൈവ് ചെയ്തുവന്ന വ്യക്തിയാണ് ഇഹ്സാനെ ബലമായി കീഴ്പ്പെടുത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്. ഇതോടെ പെണ്‍കുട്ടി സഹായം തേടി സ്കൂളിലേക്ക് ഓടിക്കയറി. സ്കൂള്‍ അധികൃതര്‍ ഗേറ്റ് അടക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി ഇഹ്സാനെയും സഹ്റയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്