ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ റീജിയണൽ കൺവെൻഷൻ സെപ്തംബർ 26, 27, 28 എന്നീ തീയതികളിൽ ശാലേം മാർത്തോമ്മാ പള്ളി ഈസ്റ്റേൺ ലോങ്ങ് ഐലൻഡ്, എപ്പിഫനി മാർത്തോമ്മാ പള്ളി (ഓസോൺ പാർക്ക്), സെന്റ് ജെയിംസ് മാർത്തോമ്മാ പള്ളി (റോക്ക് ലാൻഡ്), എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു.
മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനും ഫരീദാബാദ് ധർമ്മ ജ്യോതി വിദ്യാപീഠം പ്രിൻസിപ്പളുമായ റവ. ഡോ. എബ്രഹാം സ്‌കറിയാ മുഖ്യ പ്രസംഗകനായിരിക്കും. കൺവെൻഷൻ യോഗത്തിന്റെ ഉദ്ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ നിർവ്വഹിക്കും.
കൺവെൻഷന്റെ സമാപനദിവസമായ ഞായറാഴ്ച്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഭദ്രാസന എപ്പിസ്‌കോപ്പ നേതൃത്വം നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള അൻപതംഗ ഗായകസംഘം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
റവ. ഡോ. പ്രമോദ് സഖറിയ (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യൻ തോമസ് (ട്രഷറർ), ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോയൽ സാമുവേൽ തോമസ് (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേർളി തോമസ്, തങ്കം വി. ജോർജ് എന്നിവരടങ്ങിയ കമ്മിറ്റി കൺവെൻഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.
ഷാജി തോമസ് ജേക്കബ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്