2026 സെന്റ് ജൂഡ് റോക് & റോൾ റണ്ണിങ്ങ് സീരീസ് നാഷ്‌വിൽ മാരത്തോൺ വളണ്ടിയിറിങ്ങിന്റെ ഭാഗമായി കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) -ന്റെ വളണ്ടിയർമാർ പ്രശംസനീയ സേവനം നിർവഹിച്ചു. 23000-ത്തോളം ഓട്ടക്കാർ പങ്കെടുത്ത ഇത്തവണത്തെ നാഷ്‌വിൽ മാരത്തോണിന്റെ ഭാഗമായി ഓട്ടക്കാർക്ക് വേണ്ടിയുള്ള വിവിധ സേവനങ്ങളിൽ ഒന്നാണ് വാട്ടർ സ്റ്റേഷൻ വളണ്ടിയിറിങ്ങ്. ഫുൾ മാരത്തോണിന്റെ 15.8 മൈൽ മാർക്കറിൽ നാഷ്‌വിൽ നഗരകേന്ദ്രത്തിൽ വുഡ്‌ലന്റ് റോഡിലെ പന്ത്രണ്ടാം നമ്പർ കേന്ദ്രത്തിലെ സേവനമായിരുന്നു കാൻ ഏറ്റെടുത്ത് നടത്തിയത്. ഓട്ടർക്ക് വെള്ളം, ഊർജദായക പാനീയങ്ങൾ, ജെൽ എന്നിവ വിതരണം ചെയ്യുന്ന പ്രവർത്തനത്തിൽ കാനിന്റെ സന്നദ്ധസേവകർ സജീവമായ പങ്കെടുത്തു. അതോടൊപ്പം കയ്യടിച്ചും, ഉത്സാഹിപ്പിച്ചും (Cheering) ഓട്ടക്കാരുടെ ഉന്മേഷത്തിന് ആക്കം കൂട്ടുകയും വളണ്ടിയർമാരുടെ ചുമതലയാണ്.
കാൻ പ്രസിഡണ്ട് ശങ്കർ മന, ഔട്ട് റീച്ച് കമ്മിറ്റി ചെയർ സന്തോഷ് രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ട്രഷറർ സുമ അയ്യപ്പൻ, ഫൂഡ് കമ്മിറ്റി ചെയർ സിബി രാമചന്ദ്രൻ, വൈസ് ചെയർ അരുൺ പി ആർ, വുമൻസ് ഫോറം ചെയർ പ്രസീദ രാജു, യൂത്ത് ഫോറം ചെയർ സാജൻ പെരുമ്പള്ളി, ഭരണസമിതി അംഗം മനോജ രാജൻ എന്നിവർ വളണ്ടിയിറിങ്ങിന് നേതൃത്വം നല്കി.
വളണ്ടിയിറിങ്ങിൽ പങ്കെടുത്ത എല്ലാ സന്നദ്ധസേവകർക്കും കാൻ ഭരണസമിതി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും, ഫൂൾ മാരത്തോണിൽ പങ്കെടുത്ത കാൻ മുൻ ട്രഷറർ അനന്ത ലക്ഷ്മണൻ, ഇപ്പോഴത്തെ ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
