ടെക്സസ്: ടെക്സസ് മിന്നല്‍ പ്രളയത്തില്‍ മരണം നൂറുകടന്നു. 104 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഇനിയും മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
വരും ദിവസങ്ങളില്‍ മഴപെയ്യാനുള്ള സാധ്യതയുമുണ്ട്. സെന്‍ട്രല്‍ ടെക്സസിലെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ 41 പേരെ കണ്ടെത്താനുണ്ടെന്ന് ടെക്സസ് മേയര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ക്രിസ്റ്റ്യന്‍ സമ്മര്‍ ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളില്‍ 10 പേരും കൗണ്‍സലറേയും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസിലെത്തും. ചൊവ്വാഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കെര്‍ കൗണ്ടിയിലെ സ്ഥിതി 'എല്ലാ മാതാപിതാക്കളുടെയും പേടിസ്വപ്നം' എന്നാണ് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞത്.
അതേസമയം ട്രംപ് ഭരണകൂടത്തിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചത് നാഷണല്‍ വെതര്‍ സര്‍വീസിന് (NWS) വെള്ളപ്പൊക്കം വേണ്ടത്ര ഫലപ്രദമായ രീതിയില്‍ പ്രവചിക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള സാഹചര്യം ഇല്ലാതാക്കിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്