മാർക്ക് (MARC)ഇല്ലിനോയി 2025-27 ഭരണസമിതിയുടെപ്രവർത്തനോദ്‌ഘാടനവും ജൂബിലി കിക്കോഫുംഫെബ്രുവരി 7 ന്

FEBRUARY 3, 2026, 11:41 PM

ഷിക്കാഗോ :മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ 2025-27

വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ

പ്രവർത്തനോദ്‌ഘാടനവും ജൂബിലി കിക്കോഫും ഫാമിലി നൈറ്റും 2026

vachakam
vachakam
vachakam

ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 6 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ്

ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും ഊർജ്ജവും

vachakam
vachakam
vachakam

നൽകുന്ന ഈ പരിപാടിയിൽ 2025–27 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട

ഭരണസമിതി ഔദ്യോഗികമായി ചുമതലയേൽക്കും. മാർക്കിന്റെ സേവനപരവും

വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്

vachakam
vachakam
vachakam

ഉദ്ദേശിച്ചുള്ള നിരവധി പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഈ ചടങ്ങിന്റെ

ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭരണസമിതി അംഗങ്ങൾ : പ്രസിഡന്റ് :ടോം ജോസ് ,വൈസ്

പ്രസിഡണ്ട്:സണ്ണി കൊട്ടുകാപ്പള്ളി ,സെക്രട്ടറി :സമയ ജോർജ് ,ജോയിന്റ്

സെക്രെട്ടറി :റോണിഷ് മാത്യു ,ട്രെഷറർ :സണ്ണി സ്കറിയ ,ജോയിന്റ് ട്രെഷറർ

:സന്തോഷ് വി ജോർജ് ,എഡ്യൂക്കേഷണൽ കോർഡിനേറ്റർസ് :എൽസ വീട്ടേൽ

,ട്രീസ ഷെയ് ,ജനറൽ ഓർഗനൈസർ :ബിൻസി എലിയാസ് , അഡ്വൈസറി

ബോർഡ് അംഗങ്ങൾ :ബെൻസി ബെനഡിക്ട് ,ജോർജ് മത്തായി ,രഞ്ജി വര്ഗീസ്

,സ്കറിയക്കുട്ടി തോമസ് ,വിജയ് വിൻസെന്റ് ,പി ആർ ഓ :ബിജു മുണ്ടക്കൽ

,ഓഡിറ്റർ :ടോം കാലായിൽ .

പ്രവർത്തനോദ്‌ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും

ഹോളിഡേ പാർട്ടിയുമുൾപ്പെടെ നിരവധി പരിപാടികളാണ് നടക്കുകയെന്ന്

എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു . പ്രസ്തുത പരിപാടികളിലേക്ക് എല്ലാ

മലയാളി റെസ്പിറേറ്ററി കെയർ അസോസിയേഷൻ അംഗങ്ങളെയും

ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .പ്രവേശനം പാസ്സ് മൂലം.

പി ആർ ഓ :ബിജു മുണ്ടക്കൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam