മലങ്കര ഓർത്തഡോക്‌സ് ക്രിസ്റ്റ്യൻ സൊസൈറ്റി (മോക്‌സ്) കമനീയ പരിപാടികളോടെ യാഥാർത്ഥ്യമായി

MAY 31, 2025, 6:50 AM

ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലും നിരവധി വർഷങ്ങളായി താമസിക്കുന്ന മലങ്കര ഓർത്തഡോക്‌സ് സഭയിലെ സുമനസുകളുടെ മനസിലുദിച്ച ഒരു ആശയം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. സവിശേഷമായ വിവിധ പരിപാടികളോടെ ഷിക്കാഗോ ലാൻഡിലെ ഓർത്തഡോക്‌സ് വിശ്വാസികളുടെ അൽമായ കൂട്ടായ്മയായ മലങ്കര ഓർത്തഡോക്‌സ് ക്രിസ്റ്റ്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോ (മോക്‌സ്എം.ഒ.സി.എസ്) പ്രൗഢഗംഭീരമായ സദസിന്റെ സാന്നിധ്യത്തിൽ തിരികൊളുത്തി ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഔപചാരികമായ ഉദ്ഘാടനം അവിസ്മരണീയമാക്കുന്നതിനുവേണ്ടി ഷിക്കാഗോ ഓക്ക് ബ്രൂക്കിലെ മാരിയറ്റ്‌ഹോട്ടലിലെ കമനീയമായി അലങ്കരിച്ച സ്റ്റേജിൽ സംഘടനയുടെ പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ്, വിശിഷ്ട അതിഥി പ്രശസ്ത എഴുത്തുകാരനായകോരസൺ വർഗീസ്, ഇന്ത്യൻ കോൺസുലേറ്റിനെ പ്രതിനിധീകരിച്ച് ഹെഡ് ഓഫ് ചാൻസറി വിനോദ് ഗൗതം, കോൺസൽ വിനോദ് ഗൗതം, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻഡോ.ജോസഫ് എബ്രഹാം, സംഘടനയുടെ  വൈസ് പ്രസിഡന്റ് എബ്രഹാം വർക്കി, സെക്രട്ടറി അജിത് ഏലിയാസ്, ട്രഷറർ ഫിലിപ്പ് കുന്നേൽ ജോസഫ്, ട്രസ്റ്റിബോർഡ് മെമ്പേഴ്‌സായ ജോർജ് പണിക്കർ, ജിജോ വർഗീസ്, മനോജ് മാത്യു മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിശിഷ്ട അതിഥികളായി എത്തിയ സഭാ മാനേജിംഗ് കമ്മറ്റി അംഗം ഷാജി വർഗീസ് (ന്യൂജേഴ്‌സി), സഭാ മാനേജിങ് കമ്മിറ്റി മുൻ അംഗമായ ഫിലിപ്പോസ് ഫിലിപ്പ് (ന്യൂയോർക്ക്), സൺഡേ സ്‌കൂൾ മുൻ ഡയറക്ടർ അലക്‌സ് അലക്‌സാണ്ടർ (ഡാളസ്), വിമൻസ്‌ഫോറം പ്രസിഡന്റ് മഞ്ജുബേബി, യൂത്ത്‌ഫോറം കോ-ഓർഡിനേറ്റേഴ്‌സായ ആൽവിൻ എബ്രഹാം, റെയ്‌നുതോമസ്, സീനിയർഫോറം കൺവീനർ കോശി വൈദ്യൻ, ഡോണേഴ്‌സ് ഗ്രോവ്, ടൗൺഷിപ്പ് അസ്സെസ്സർ ഗ്രിഗറിബോൾട്‌സ് എന്നിവരും പരിപാടിയിൽ സ്‌നേഹ സാന്നിധ്യമറിയിച്ചവരും സദസിനെമോടിയാക്കി.


vachakam
vachakam
vachakam

ക്രിസ്റ്റീൻ ഫിലിപ്പിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തൊട്ടു പിന്നാലെ ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ഗാനാലാപനമായിരുന്നു. ജോർജ് പണിക്കർ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷ പ്രസംഗം സംഘടന പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ് നിർവഹിച്ചു. തുടർന്ന് വിശിഷ്ട അതിഥിയായ കോരസൺ വർഗീസ്  ഉദ്ഘാടന പ്രസംഗവും നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിർവഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് അൽമായരുടെ ഇങ്ങനെയുള്ള സംഘടന മുതൽക്കൂട്ടാണെന്നും ലോകത്തിന്റെ എല്ലാകോണുകളിലും ഇങ്ങനെയുള്ള സംഘടനകൾ വളർന്നു പന്തലിക്കട്ടെ എന്നും കോരസൺ വർഗീസ് അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് എബ്രഹാം വർക്കിയും ട്രഷറർ ഫിലിപ്പോസ് ജോസഫും ഈ സംഘടനയുടെ ലക്ഷ്യത്തെ പറ്റിയും ഇതുമൂലം സാധാരണക്കാരായ വിശ്വാസികൾക്ക് ലഭിക്കുന്ന പ്രയോജനങ്ങളെ പറ്റിയും വിശദമായി സംസാരിച്ചു. ട്രസ്റ്റിബോർഡ് ചെയർമാൻ ഡോ.ജോസഫ് എബ്രഹാമും മനോജ് മാത്യുവും ചേർന്ന് മറ്റു പ്രാസംഗികരെ സദസ്സിന് പരിചയപ്പെടുത്തി. അതിനുശേഷം ടൗൺഷിപ്പ് അസ്സെസ്സർ ഗ്രിഗറിബോൾട്‌സും ഇൻഡ്യൻകോൺസൽ പ്രതിനിധി വിനോദ് ഗൗതവും ആശംസകൾ അറിയിച്ചു. സഭാ മാനേജിങ്ങ് കമ്മറ്റി അംഗം ഷാജി വർഗ്ഗീസ്, സഭാ മാനേജിങ്ങ് കമ്മറ്റി മുൻ അംഗം ഫിലിപ്പോസ് ഫിലിപ്പ്, സണ്ടേ സ്‌കൂൾ മുൻ ഡയറക്ടർ അലക്‌സ് അലക്‌സാണ്ടർ എന്നിവരും തങ്ങളുടെ ആശയങ്ങൾ ഈ അവസരത്തിൽ പങ്കുവച്ചു.


vachakam
vachakam
vachakam

മോക്‌സിന്റെ ഉദ്ഘാടന കൂട്ടായ്മ ശ്രദ്ധേയമാക്കുവാൻ എത്തിയ വിവിധ സ്‌പോൺസേഴ്‌സിനെ ജിജോ വർഗീസിന്റെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. സെക്രട്ടറി അജിത് ഏലിയാസിന്റെ നന്ദിവാക്കുകളോടെ കലാപരിപാടികൾക്ക് തുടക്കമായി. മാതൃദിനമായതിനാൽ പൂക്കൾ നൽകി എല്ലാ അമ്മമാരെയും ആദ്യം ആദരിച്ചു. ഫാഷൻഷോ, ഗാനാലാപനങ്ങൾ, ഡാൻസ്, എന്നിങ്ങനെ വർണാഭമായ കലാവിരുന്നാണ് ഡിന്നറിനോടൊപ്പം നടത്തപ്പെട്ടത്. മണവാളൻസ് ഡാൻസ് ട്രൂപ്പിന്റെ പരിപാടികളും മറ്റ് കലാപരിപാടികളും മികവുറ്റതായിരുന്നു. ഫലക്ക് അൻസാരി എന്ന സ്ഥാപനം സ്‌പോൺസർ ചെയ്ത ഫാഷൻഷോ പരിപാടികൾക്ക് മാറ്റ് കൂട്ടി.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആന്റ് മീഡിയ ഐസ് ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയ ആയിരുന്നു ഇവന്റ് ഡയക്ടർ. മഞ്ജുബേബി സിബിൻ ഫിലിപ്പ,് ബിനിൽ ഫിലിപ്പ്, ആൽബിൻ എബ്രഹാം, റെയ്‌നുതോമസ്, ലിഷജോണി, ഡോ.മോനി എബ്രഹാം എന്നിവർ അവതാരകരായി പ്രവർത്തിച്ചു. വിവിധ കലാപരിപാടികളിൽ അനേകംപേർ തങ്ങളുടെ കലാമികവ് കാഴ്ചവച്ചു. 

ജോർജ് പണിക്കർ, പബ്‌ളിസിറ്റി ചെയർ

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam