എബ്രഹാം തോമസിന് ലാനയുടെ ആദരം

NOVEMBER 28, 2025, 9:40 AM

ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഡാലസിലെ പ്രമുഖനും മുതിർന്ന സാഹിത്യകാരനുമായ എബ്രഹാം തോമസിനെ പ്രശംസാഫലകം നൽകി ആദരിച്ചു.

അമേരിക്കൻ മലയാളികളുടെ സാഹിത്യസംഘടനയായ ലാനയുടെ ദൈ്വവാർഷിക സമ്മേളന വേദിയിലാണ് ആദരവ് ചടങ്ങ് ഒരുക്കിയത്.


vachakam
vachakam
vachakam

1971 മുതൽ 1991 വരെ ബോംബെയിൽ നിന്ന് മലയാളത്തിലെയും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം എഴുത്തുകാരനായിരുന്നു എബ്രഹാം തോമസ്. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു, ബംഗാളി, അറബിക് ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2005 -2007 വർഷങ്ങളിൽ ലാനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോഴും എഴുത്തും വായനയും ഊർജ്ജസ്വലതയോടെ തുടരുന്നു. വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരെ ലാന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാനയ്ക്ക് എബ്രഹാം തോമസ് എല്ലാ ആശംസകളും നേർന്നു.

മാർട്ടിൻ വിലങ്ങോലിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam