ലിറ്ററിറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രതിമാസ സാഹിത്യ ചർച്ച മാർച്ച് 27 വൈകിട്ട് 8 മണിക്ക് (CST)സൂം വഴി നടത്തുന്നതാണ്.
ഈ പരിപാടിയിൽ ലാനാ അംഗങ്ങളായ പ്രശസ്ത എഴുത്തുകാർ ജെയിൻ ജോസഫിന്റെയും രാജേഷ് തെക്കൻമാരുടെയും കഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ജെയിൻ ജോസഫിന്റെ 'എംറ്റി നെസ്റ്റ് ' ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച പ്രശസ്ത കഥയാണ്. ലാന അംഗവും എഴുത്തുകാരിയുമായ റഹീമബി അവതരിപ്പിച്ച് വിലയിരുത്തും.
രാജേഷ് തെക്കൻമാരുടെ മലയാള നാട് മാസികയിൽ പ്രസിദ്ധീകരിച്ച 'പല്ലമ്മ' എന്ന കഥ ലാനാംഗം ഷിനോ കുര്യൻ അവതരിപ്പിച്ച് വിലയിരുത്തും.
തുടർന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിന് സാഹിത്യപ്രേമികളായ ഏവരെയും ഈ സൂം മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നു.
Zoom meeting ID: 826 4349 6504.
കൂടുതൽ വിവരങ്ങൾക്ക് : ലാനാ പ്രോഗ്രാം കമ്മിറ്റി ചെയർ പേഴ്‌സൺ ഷാജു ജോൺ (469-274-6501),
പ്രസിഡന്റ് സാമൂവൽ പനവേലി (214-435-0124), സെക്രട്ടറി നിർമല ജോസഫ് (347-204-0062) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ബാജി ഓടംവേലി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
