ഷിക്കാഗോ രൂപത ക്‌നാനായ റീജിയണൽ കോൺഫറൻസ് ജൂൺ 2 മുതൽ 4 വരെ ഡാളസ്സിൽ വച്ച് നടത്തപ്പെടുന്നു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തയുടെയും സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവിന്റെയും കാർമികത്വത്തിൽ വി.കുർബാന അർപ്പിക്കപ്പെടും.
തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളും അതിന്റെ അവതരണവും ഉണ്ടായിരിക്കും. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ
സമാപന സമ്മേളനം ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
വൈദികർ, സന്യസ്തർ, അല്മായ പ്രതിനിധികൾ ഉൾപ്പെടെ അറുപത്തഞ്ചോളം പേർ കോൺഫറൻസിൽ പങ്കെടുക്കും.
ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു എന്ന് ക്‌നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ.തോമസ് മുളവനാൽ അറിയിച്ചു.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
