അമേരിക്കൻ അതിഭദ്രാസന ഫാമിലി കോൺഫറൻസിന്റെ കിക്കോഫ് ഡാളസ് സെന്റ് മേരീസ് പള്ളിയിൽ

APRIL 29, 2026, 11:29 PM

ഡാളസ്: 2026 ജൂലൈ 22-ാം തീയതി മുതൽ 25-ാം തീയതിവരെ അമേരിക്കൻ അതിഭദ്രാസന ആസ്ഥാനത്ത് (236 Old Tappan Rd, Old Tappan, NJ) വച്ച് നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിന്റെ ടെക്‌സസ് റീജിയന്റെ കിക്കോഫ് 2026 ഏപ്രിൽ 26 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം ഡാളസ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടന്നു.

കിക്കോഫിന്റെ ഉദ്ഘാടനം അമേരിക്കൻ അതിഭദ്രാസന സെക്രട്ടറിയും സെന്റ് മേരീസ് പള്ളി വികാരിയുമായ റവ. ഫാദർ പോൾ തോട്ടക്കാട്ട് നിർവ്വഹിച്ചു. ഡാളസ് മേഖലയിലുള്ള വിവിധ പള്ളികളിൽ നിന്നും ധാരാളം പേർ ഈ അവസരത്തിൽ രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് ഭദ്രാസന സെക്രട്ടറിയെ ഏൽപ്പിച്ചു.


vachakam
vachakam
vachakam

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ വികാരി റവ. ഫാദർ ബേസിൽ എബ്രഹാം ഫാമിലി കോൺഫറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും, ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. അനിത ലിജോ ആശംസ പ്രസംഗം നടത്തി

. റവ. ഫാദർ വർഗീസ് മാലിയിൽ, ഭദ്രാസന കൗൺസിൽ അംഗം അലക്‌സ് ജോർജ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. സെന്റ് മേരീസ് പള്ളി വൈസ് പ്രസിഡന്റ് റിജു വിരിപ്പിൽ കിക്കോഫിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

വർഗീസ് പാലമലയിൽ, പി.ആർ.ഒ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam