ഭാരതീയ പൈതൃകത്തെയും തനത് സംസ്‌കാരത്തെയും എന്നും നെഞ്ചിലേറ്റുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), പുതുവർഷമായ 2026നെ വരവേൽക്കുന്നതിനുള്ള വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു.
നമ്മുടെ മഹത്തായ കലാപാരമ്പര്യത്തെയും ആത്മീയ ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ രൂപകൽപ്പനയോടെയാണ് ഈ കലണ്ടർ പുറത്തിറങ്ങുന്നത്. വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളി ഹിന്ദു കുടുംബങ്ങളിലേക്ക് ഈ സാംസ്‌കാരിക പ്രസിദ്ധീകരണം എത്തിച്ചേരും.
ഇന്ത്യൻ, അമേരിക്കൻ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഈ കലണ്ടർ, വരും തലമുറയ്ക്ക് നമ്മുടെ സംസ്‌കാരത്തെ അടുത്തറിയാൻ സഹായിക്കുന്ന ഒരു സാംസ്‌കാരിക കൈപ്പുസ്തകം കൂടിയായിരിക്കും.
വർഷം മുഴുവൻ ഓരോ വീട്ടിലും ശ്രദ്ധിക്കപ്പെടുന്ന ഈ കലണ്ടറിൽ, ഓരോ മാസത്തിന്റെയും താഴെയുള്ള ഇടം കോംപ്ലിമെന്റ്‌സുകൾ നൽകുവാനായി ഉപയോഗിച്ചിട്ടുണ്ട്. ബിസിനസ്സുകൾക്കും, സംഘടനകൾക്കും, വ്യക്തികൾക്കും, കുടുംബങ്ങൾക്കും ചെറിയ ആശംസാ പരസ്യങ്ങൾ നൽകാൻ ഇതൊരു മികച്ച അവസരമാണ്.
കെ.എച്ച്.എൻ.എയുടെ പരിപാടികളിൽ സഹകരിക്കുന്ന എല്ലാവർക്കും പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോർഡ് എന്നിവർ നന്ദി അറിയിച്ചു.
പരസ്യത്തിനും കൂടുതൽ വിവരങ്ങൾക്കും, ഭാരവാഹികളെയോ താഴെ പറയുന്നവരെയോ വിളിക്കുക
സിനു നായർ 215-668-2367, സഞ്ജീവ് കുമാർ 732-306-7406, അനഘ വാരിയർ 727-871-3918, അരവിന്ദ് പിള്ള 847-769-0519
അനഘ വാരിയർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
