വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ ഭാവിയിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയണമെന്ന് ഡെമോക്രാറ്റിക് അനുയായി ജോൺ മോർഗൻ.
കമലയുടെ പ്രചാരണത്തിനായി ഏകദേശം 2 ബില്യൺ ഡോളർ ആണ് ചെലവഴിച്ചത്. ഏകദേശം 100 ദിവസങ്ങൾക്കുള്ളിൽ ഗണ്യമായ തുക തീർന്നു. പരസ്യത്തിനും സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകൾക്കുമായി ഭീമമായ ചെലവാണുണ്ടായത്. എന്നിട്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമല പരാജയപ്പെട്ടുവെന്നും ജോൺ മോർഗൻ പറഞ്ഞു.
''കമല ഭാവിയിലെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണം, ഒരിക്കലും തിരികെ വരരുത്. ഏകദേശം 2 ബില്യൺ ഡോളറാണ് നശിപ്പിച്ചത്. കടം വീട്ടാൻ പണം സ്വരൂപിക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് സ്വന്തമായി പ്രചാരണം നടത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു രാജ്യവും ഭരിക്കാൻ കഴിയില്ല''- മോർഗൻ കൂട്ടിച്ചേർത്തു.
നേരത്തെ ന്യൂസ്‌നേഷന് നൽകിയ അഭിമുഖത്തിൽ ജോൺ മോർഗൻ ഹാരിസിന്റെ സാമ്പത്തിക മാനേജ്‌മെൻ്റിനെ വിമർശിച്ചിരുന്നു. ഹാരിസിൻ്റെ മൊത്തത്തിലുള്ള പ്രചാരണത്തെ വിമർശിച്ച മോർഗൻ സുപ്രധാന വിഷയങ്ങൾ എടുത്തു കാട്ടുന്നതിൽ പരാജയപ്പെട്ടതായും ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൻ തുക ഫണ്ട് നൽകിയ വ്യക്തി കൂടിയാണ് മോർഗൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്