ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണ് ഇറാനെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. ഇസ്രായേലിന് സുരക്ഷ ഒരുക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും കമലാ ഹാരിസ് വ്യക്തമാക്കി. ലെബനനില്‍ ഹിസ്ബുള്ള ഭീകരര്‍ക്കെതിരായ സൈനിക നടപടിക്ക് പ്രതികാരമായി ഇസ്രായേലിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് കമലാ ഹാരിസ് ഇറാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
'' ഇറാന്‍ പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണെന്ന് വ്യക്തമായി. ഇറാനും, ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശക്തികള്‍ക്കുമെതിരെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്ന് ഉറപ്പാക്കും. ഇസ്രായേലിനെ ലക്ഷ്യം വച്ചെത്തുന്ന മിസൈലുകള്‍ ശക്തമായി പ്രതിരോധിക്കണമെന്ന് യുഎസ് സൈന്യത്തിന് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ നിര്‍ദേശത്തെ ശക്തമായി പിന്തുണയ്ക്കുന്നു. ഞങ്ങളുടെ കൂടെ സഹായത്തോടെ ഇസ്രായേലിന് ഈ ആക്രമണത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു. അമേരിക്ക എപ്പോഴും അവരുടെ സഖ്യകക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും'' കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ആക്രമണം നടത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ ഇറാന്‍ നേരിടേണ്ടി വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മുന്നറിയിപ്പ് നല്‍കി. ' ഇപ്പോള്‍ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതം തീര്‍ച്ചയായും ഇറാന് നേരിടേണ്ടി വരും. എന്നാല്‍ അത് എന്തായിരിക്കുമെന്ന കാര്യം ഇപ്പോള്‍ പറയില്ല. ഇസ്രായേലുമായി ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും''- മാത്യു മില്ലര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്