കാൻസാസ്: അമേരിക്കയിലെ കാൻസാസിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാർ ഒലിച്ചുപോയി ഇന്ത്യൻ യുവാവ് മരിച്ചു. സോഫ്റ്റ് വെയർ എൻജിനീയറായ ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് ദൊപ്പാലപുഡി (33) ആണ് മരിച്ചത്.
നെബ്രാസ്‌കയിലെ ഒമാഹയിൽ താമസിക്കുന്ന വെങ്കടേഷ് ഹൂസ്റ്റണിലേക്ക് കാർ ഓടിച്ചുപോവുകയായിരുന്നു. യാത്രയ്ക്കിടെ കാർ മിന്നൽ പ്രളയത്തിൽ അകപ്പെടുകയായിരുന്നു. ദൃക്‌സാക്ഷികൾ വിവരമറിയിച്ച പ്രകാരം ഉടൻ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ശക്തമായ ഒഴുക്ക് കാരണം കാറിനകത്ത് കടന്ന് യുവാവിനെ രക്ഷിക്കാൻ സാധിച്ചില്ല.
വൈകാതെ കാർ ഒലിച്ചുപോവുകയും ചെയ്തു. തുടർന്ന് പൊലീസ് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ പിറ്റേദിവസമാണ് വെങ്കടേഷിന്റെ മൃദേഹം കണ്ടെത്തിയത്. വെങ്കടേഷിന്റെ മരണത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി.
യുവാവിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കോൺസുലേറ്റ് അറിയിച്ചു. വെങ്കടേഷിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിന്റെ ചെലവ് കണ്ടെത്താൻ ഗോഫണ്ട്മി ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
